*സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി*
*സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി*
ആസ്റ്റർ മദർ ഹോസ്പിറ്റൽ അരീക്കോടും, സെന്റ് അൽഫോൻസാ പാലിയേറ്റീവ് കെയർ തോട്ടുമുക്കവും സംയുക്തമായി പാരീഷ് ഹാളിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ഉച്ചക്ക് സമാപിച്ചു.
ജനറൽ മെഡിസിൻ, ഓർത്തോ, കാർഡിയോളജി ഗൈനക്കോളജി, കണ്ണ് പരിശോധന എന്നീ വിഭാഗങ്ങളിലായി വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു .
തോട്ടുമുക്കം ഫോറോനാ വികാരി ഫാ : ആന്റോ മൂലയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് സെന്റ് അൽഫോൻസാ പാലിയേറ്റീവ് പ്രവർത്തകർ സജീവ പങ്കാളികളായി.
ഈ ക്യാമ്പ് ഒരു വൻ വിജയമായി തീർന്നത്, ആസ്റ്റർ മദർ ഹോസ്പിറ്റൽ മാനേജ്മെന്റിന്റെയും, ഡോക്ടർമാരോടും, നഴ്സ്മാരോടും, ടെക്നിക്കൽ സ്റ്റാഫിന്റെയും നിസ്വാർത്ഥമായ സേവനം കൊണ്ടാണെന്ന്
പാലിയേറ്റീവ് കെയർ ഭാരവാഹികൾ പറഞ്ഞു.
ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക്
ഫാ : ആന്റോ മൂലയിൽ , പരീഷ് ട്രസ്റ്റിമാർ, പാലിയേറ്റിവിന്റെ സന്നദ്ധസേവകർ , നിഖിൽ തോട്ടുചാലിയിൽ ,
സഹകാരികൾ എന്നിവർ നേതൃത്വം നൽകി.
.