തോട്ടുമുക്കം ഗവ.യു പി സ്കൂളിലെ സ്പോർട്സ് മീറ്റിന് പ്രൗഡ ഗംഭീരമായ തുടക്കം.*

  

*തോട്ടുമുക്കം ഗവ.യു പി സ്കൂളിലെ സ്പോർട്സ് മീറ്റിന് പ്രൗഡ ഗംഭീരമായ തുടക്കം.*



തോട്ടുമുക്കം: ഉപജില്ല കായികമേളയിലേക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി സ്കൂൾതല കായികമേളക്ക് ഗംഭീര തുടക്കം കുറിച്ചു. ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത്ലറ്റ് അബ്ദുസ്സമദ് മാസ്റ്റർ സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു.

സഫയർ, റൂബി, എമറാൾഡ്, ഡയമണ്ട് എന്നീ നാല് ഗ്രൂപ്പുകളുടെ മാർച്ച് പാസ്റ്റ് ഓടുകൂടി ആരംഭം കുറിച്ച സ്പോർട്സ് മീറ്റിൽ സബ്ജൂനിയർ, കിഡ്സ് വിഭാഗങ്ങളിലായി വ്യത്യസ്ത മത്സരങ്ങൾ നടന്നു.
നടക്കാനുള്ള രണ്ട് മത്സരയിനങ്ങൾ ഒഴിച്ചു നിർത്തിയാൽ റൂബി ഒന്നാംസ്ഥാനവും സഫയർ രണ്ടാംസ്ഥാനവും ഡയമണ്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഉദ്ഘാടന ചടങ്ങിൽ പിടിഎ പ്രസിഡണ്ട് വൈ പി അഷ്റഫ്, എസ് എം സി ചെയർമാൻ ബാബു കെ, പി ടി എ  വൈസ് പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ, എം പി ടി എ പ്രസിഡണ്ട് ജിഷ, വൈസ് പ്രസിഡണ്ട് ജംഷീദ, എസ് എം സി വൈസ് ചെയർമാൻ ബിജു എന്നിവർ സന്നിഹിതരായിരുന്നു.
കായികമേളക്ക് പ്രദീപ് ജിനീഷ്,ജിവാഷ് എന്നിവർ നേതൃത്വം നൽകി.