തെരുവ്നായ ശല്യം സർക്കാർ അനാസ്ഥക്കെതിരെ സായാഹ്ന ധർണ്ണ*

 *തെരുവ്നായ ശല്യം സർക്കാർ അനാസ്ഥക്കെതിരെ    സായാഹ്ന ധർണ്ണ*🐕🐕🐕🐕

 


കൊടിയത്തൂർ :തെരുവ്നായ ശല്യം  കേരളസർക്കാർ അനാസ്ഥക്കെതിരെ കൊടിയത്തൂർ  പഞ്ചായത്ത്  മുസ് ലിം  ലീഗ്  നേതൃത്ത ത്തിൽ പന്നിക്കോട് അങ്ങാടിയിൽ നടന്ന സായാഹ്ന ധർണ്ണ ജില്ലാ  മുസ്‌ലിം  ലീഗ്  സെക്രട്ടറി . വി  കെ  ഹുസൈൻ  കുട്ടി ഉൽഘാടനം  ചെയ്‌തു .തെരുനായ്‌കൾ  ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് ഭീഷണി യാവുകയാണെന്നും 

 കൂട്ടമായി എത്തുന്ന തെരുവ് നായ്ക്കൾ കാൽനട യാത്രക്കാരെയും വിദ്യാർത്ഥികളെയും ആക്രമിക്കുമ്പോൾ അതിന് പരിഹാരം കാണേണ്ട  കേരള  സർക്കാർ മൗനം പാലിക്കുകയാണന്നും അദേഹം  പറഞ്ഞു .ചടങ്ങിൽ     കൊടിയത്തൂർ  പഞ്ചായത്ത്  മുസ് ലിം  ലീഗ്  പ്രസിഡന്റ്  കെ  പി  അബ്ദുറഹിമാൻ  അധ്യഷേത വഹിച്ചു

ചടങ്ങിൽ കൊടിയത്തൂർ  ഗ്രാമ  പഞ്ചായത്ത്   പ്രസിഡന്റ്   വി. ഷം ലുലത്ത്  മുഖ്യപ്രഭാഷണം  നടത്തി . തിരുവമ്പാടി മണ്ഡലം  മുസ്‌ ലിം ലീഗ്  സെക്രട്ടറി  മജീദ്  പുതുക്കുടി , യൂത്ത് ലീഗ്  പഞ്ചായത്ത്  പ്രസിഡന്റ്  ഫസൽ  കൊടിയത്തൂർ എന്നിവർ  സംസാരിച്ചു . പരിപാടിയിൽ  ഗ്രാമ,ബ്ളോക്   പഞ്ചായത്ത് മെമ്പർമാർ,  ലീഗ് പഞ്ചായത്ത്  ഭാരവാഹികളായ  എസ്  എ  .നാസർ , മജീദ്  മൂലത്ത് ,സിപി അസീസ് , യൂത്ത് ലീഗ്  നേതാക്കളായ  റാഫി , നൗഫൽ പുതുക്കുടി  എന്നിവർ  സംമ്പദിച്ചു . പഞ്ചായത്ത്  ലീഗ്  ജനറൽ  സെക്രട്ടറി  എൻ  കെ  അഷ്‌റഫ്  സ്വഗതവും  സെക്രട്ടറി  എൻ  ജമാൽ  നന്ദിയും  പറഞ്ഞു