കൊടിയത്തൂർ പഞ്ചായത്തിലെ ആറാം വാർഡിൽ മുഴുവൻ കുടുംബങ്ങൾക്കും ഓണസമ്മാനം നൽകി വാർഡ് മെമ്പർ മാതൃകയായി.

 കൊടിയത്തൂർ പഞ്ചായത്തിലെ ആറാം വാർഡിൽ മുഴുവൻ കുടുംബങ്ങൾക്കും ഓണസമ്മാനം നൽകി വാർഡ് മെമ്പർ മാതൃകയായി.



 തോട്ടുമുക്കം : കൊടിയത്തൂർ പഞ്ചായത്തിലെ ആറാം വാർഡ് മെമ്പർ ദിവ്യ ഷിബു  ഓണാശംസകൾ അറിയിച്ചുകൊണ്ടുള്ള കാർഡും,സദ്യക്കുള്ള പച്ചക്കറി കിറ്റും വാർഡിൽ ഉള്ള മുഴുവൻ വീടുകളിലും, വാടകയ്ക്ക് താമസിക്കുന്നവർക്കും, അന്യസംസ്ഥാന തൊഴിലാളികൾക്കും വീടുകളിൽ എത്തിച്ചു നൽകി . ബ്ലോക്ക് മെമ്പർ അഡ്വക്കേറ്റ് സൂഫിയാൻ,ഷാഫി വേലി പുറവന്‍, ഷിജിമോൻ കിളഞ്ഞിലിക്കാട്ട്, രാജു ഇളംതുരുത്തിയിൽ,ധന്യ ബാബുരാജ്,മൂസ കൊയിലാണ്ടിത്തൊടി, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട്  നോബി തെക്കേൽ, റോജൻ കള്ള് കാട്ടിൽ, ഉമ്മർ  കൊന്നാലത്ത്, അബൂട്ടി വളപ്പിൽ, അബ്ദുൽ ഗഫൂർ തിരുനിലത്ത്, ഹുസൈൻ തിരുനിലത്ത്, ആന്റണി വട്ടോളി, ജിജി തൈപ്പറമ്പിൽ  എന്നിവർ നേതൃത്വം നൽകി.