കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്കുള്ള സമഗ്ര ആരോഗ്യ പരിശോധനാ പദ്ധതി ഉദ്ഘാടനം നാളെ.
കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്കുള്ള സമഗ്ര ആരോഗ്യ പരിശോധനാ പദ്ധതി ഉദ്ഘാടനം നാളെ.
കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്കുള്ള സമഗ്ര ആരോഗ്യ പരിശോധനാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9.30 ന് തിരുവനന്തപുരം വൈദ്യുതി ഭവനില്‍ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോര്‍ജ്ജ് നിര്‍വഹിയ്ക്കും. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ ഹെല്‍ത്ത് വെല്‍ഫെയര്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ഐ.എ.എസ്. മുഖ്യ പ്രഭാഷണം നടത്തും. കെ.എസ്.ഇ.ബി. ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. രാജന്‍ എന്‍ ഖൊബ്രഗഡെ ഐ.എ.എസ്., ഡോ. ബി. സതീശന്‍ ബാലസുബ്രഹ്മണ്യം (ഡയറക്ടര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍), ഡോ. രേഖ എ നായര്‍ (ഡയറക്ടര്‍, റീജിയണല്‍ കാന്‍സര്‍ സെന്റര്‍), പി.കെ. ജബ്ബാര്‍ (ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സ്, തിരുവനന്തപുരം), ഡോ. പ്രീത (ഡയറക്ടര്‍, ഹെല്‍ത്ത് സര്‍വീസസ്സ്), കെ.എസ്.ഇ.ബി. ഡയറക്ടര്‍ (റീസ്, സൌര, നിലാവ്, സ്പോട്സ് & വെല്‍ഫെയര്‍) ശ്രീ. ആര്‍ സുകു എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ജീവനക്കാര്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് നടക്കും.
സംസ്ഥാന ആരോഗ്യ വകുപ്പ്, റീജിയണല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുമായി സഹകരിച്ചുകൊണ്ടാണ് കെ.എസ്.ഇ.ബി. സംസ്ഥാന വ്യാപകമായി ഈ ആരോഗ്യ പരിശോധന പദ്ധതി നടപ്പാക്കുന്നത്. ജീവിതശൈലി രോഗങ്ങളും കാന്‍സര്‍ പോലെയുള്ള രോഗങ്ങളും സമൂഹത്തില്‍ വളരെയേറെ വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍ അവയുടെ സാധ്യത തുടക്കത്തില്‍ തന്നെ കണ്ടെത്തുവാന്‍ ഈ പദ്ധതി സഹായകമാകും.