കുഴിനക്കിപാറ - വടക്കുംമുറി റോഡ് ജനകീയ സഹകരണത്തോടെ*

 *കുഴിനക്കിപാറ - വടക്കുംമുറി റോഡ് ജനകീയ സഹകരണത്തോടെ*



തോട്ടുമുക്കം മലയോരവികസന സമിതിയുടെ യോഗത്തിൽ കുഴിനക്കിപാറ - വടക്കുംമുറി റോഡിന്റെ നിർമ്മാണത്തിന്റെ ജനകീയ സഹകരണം ഉറപ്പാക്കുന്നതിന്  വേണ്ടി MLA യുടെ പങ്കാളിത്ത്വത്തോട് കൂടി ഏറ്റവും അടുത്ത ദിവസം സർവ്വകക്ഷി യോഗം വിളിക്കാൻ തീരുമാനിക്കുകയും കുഴിനക്കിപ്പാറ പാലത്തിന്റെ ഇരു സൈഡിലും ആവശ്യത്തിന് ലൈറ്റുകൾ സ്ഥാപിക്കണമെന്നും  ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്താൻ ഇന്ന് കൂടിയ യോഗത്തിൽ തീരുമാനമായി. യോഗത്തിൽ മലയോര വികസന സമിതി ചെയർമാൻ P S വിശ്വൻ, വൈസ് ചെയർമാൻ. ഡോളി ജോസ്,  കൺവീനർ എ.എം റഹ്മാൻ, ബേബി പള്ളിക്കമാലിയിൽ എന്നിവർ സംസാരിച്ചു.