തോട്ടുമുക്കം ഗവ.യു പി സ്കൂളിലെ സ്പോർട്സ് മീറ്റിൽ സഫയർ ടീമിന് മിന്നുന്ന വിജയം.
തോട്ടുമുക്കം ഗവ.യു പി സ്കൂളിലെ സ്പോർട്സ് മീറ്റിൽ സഫയർ ടീമിന് മിന്നുന്ന വിജയം.
തോട്ടുമുക്കം : രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം സ്കൂളിൽ നടത്തിയ സ്പോർട്സ് മീറ്റിൽ സഫയർ ടീം റൂബി ടീമിനെ 20 പോയിന്റ് കൾക്ക് പിന്നിലാക്കി വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കി. കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച സ്പോർട്സ് മീറ്റ് ഇന്ന് തിങ്കളാഴ്ച അവസാനിച്ചപ്പോൾ കുട്ടികളിൽ പുതിയ ആവേശവും ഉണർവും ഉണ്ടാക്കിയതായി മാറി കായിക മാമാങ്കം. വെട്രൻസ് മാസ്റ്റേഴ്സ് അത്ലറ്റ് അബ്ദുസ്സമദ് മാസ്റ്റർ ആയിരുന്നു സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്തത്. റൂബി, സഫയർ, എമറാൾഡ്, ഡയമണ്ട് എന്നീ നാലു ടീമുകളായി തിരിഞ്ഞ് ആയിരുന്നു മത്സരം സംഘടിപ്പിച്ചത്. വിജയിച്ച ടീമുകൾ ക്കുള്ള ട്രോഫി ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ വിതരണം ചെയ്തു. സഫയർ ടീം അധ്യാപകരായ നന്ദന ടീച്ചർ, ഷാഹുൽ മാഷ്, ഷൈനി ടീച്ചർ, ബിന്ദു ടീച്ചർ എന്നിവരെ ഹെഡ്മാസ്റ്റർ അഭിനന്ദിച്ചു.