ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽഓണാഘോഷം നടത്തി
*ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽഓണാഘോഷം നടത്തി*
തോട്ടുമുക്കം : ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ പൊതുജന പങ്കാളിത്തത്തോടെ വിപുലമായ രീതിയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പൂക്കളം നിർമ്മിക്കൽ , സുന്ദരിക്ക് പൊട്ടുതൊടൽ, വാലു പറിക്കൽ, ബലൂൺ പൊട്ടിക്കൽ ,കുപ്പിയിൽ വെള്ളം നിറയ്ക്കൽ, കസേരകളി എന്നീ മത്സരങ്ങളും , മാവേലിയുടെ വേഷപ്പകർച്ചയും ,
ഓണസ്സദ്യയും കൊറോണയ്ക്കു ശേഷമുള്ള ആദ്യ ഓണം കുട്ടികൾക്ക് നവ്യാനുഭവമാക്കി.
വാർഡ് മെമ്പർ ശ്രീമതി ടെസി സണ്ണി, ചുണ്ടത്തു പൊയിൽ സെന്റ് ജോർജ് ഇടവക വികാരി റവ.ഫാദർ ജോസഫ് ചിറത്തലയ്ക്കൽ, ഹെഡ്മിസ്ട്രസ് റെജി ഫ്രാൻസിസ്, പി.ടി.എ.പ്രസിഡന്റ് മുജീബ് റഹ്മാൻ , എം.ടി.എ പ്രസിഡന്റ് സജിന , അധ്യാപകർ, രക്ഷിതാക്കൾ , എന്നിവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.