കാട്ടുപന്നി ആക്രമണത്തിൽ പരിക്കുപറ്റിയ ബിജുവിനെ വനപാലകൻ സന്ദർശിച്ചു*

 *കാട്ടുപന്നി ആക്രമണത്തിൽ  പരിക്കുപറ്റിയ ബിജുവിനെ  വനപാലകൻ  സന്ദർശിച്ചു*




       തോട്ടുമുക്കം : ഇക്കഴിഞ്ഞ  വ്യാഴാഴ്ച  വെളുപ്പിന്  7  മണിക്ക് തോട്ടുമുക്കം- പാറത്തോട്, റോഡിൽ മങ്കുഴി  പാലത്തിനു താഴെ ഭാഗത്തുവച്ചുണ്ടായ  കാട്ടുപന്നി ആക്രമണത്തിൽ  ബൈക്ക് യാത്രികനായിരുന്ന  തോട്ടുമുക്കം സ്വദേശി ബിജു  കാരിക്കൂട്ടത്തിൽ 42  (ആശാരി  ബിജു ) ന്  ഗുരുതര  പരിക്ക് പറ്റിയിരുന്നു. 

 ബിജുവിനെ ആദ്യം  സ്വകാര്യ ആശുപത്രിയിൽ കാണിച്ചെങ്കിലും  പരിക്ക്  ഗുരുതരമായതിനാൽ  കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്  മാറ്റുകയും വലതു കൈക്ക് പൂർണമായും  പ്ലാസ്റ്റർ ഇടുകയും  ചെയ്തു .


            തോട്ടുമുക്കത്തെ  "കിഫ " യുടെ പ്രവർത്തകർ  അറിയിച്ചതിനെതുടർന്ന്   കൂമ്പാറ   ഫോറസ്റ്റ് ഡിവിഷൻ റെയിഞ്ജർ  പ്രെസന്നകുമാർ  സാറിനെ  അപകടസ്ഥലത്ത് കൊണ്ടുവരികയും  തെളിവെടുപ്പ് നടത്തുകയും  ചെയ്തു .  തുടർന്ന് ബിജുവിന്റെ  ഭവനം  വനപാലകൻ  സന്ദർശിക്കുകയും , വിവരങ്ങൾ  ശേഖരിക്കുകയും ചെയ്തു .


          ആശാരിപ്പണി  ചെയ്ത് ഉപജീവനം  നടത്തിയിരുന്ന  ബിജു പണിസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത് . ബൈക്കിനും  നല്ല കേടുപാടുകൾ  പറ്റിയിട്ടുണ്ട്.  മാസങ്ങളോളം  വിശ്രമം  ആവശ്യമായ ബിജുവിന് തുടർ  ചികിത്സക്കോ, വീട്ടുചെലവിനോ  സർക്കാരിൽ നിന്നോ, ഫോറെസ്റ്റ് ഡിപ്പാർട്മെന്റിൽനിന്നോ ഒരു സഹായവും കിട്ടിയില്ല.


            സർക്കാരിന്റെ  നഷ്ടപരിഹാരം  കിട്ടുവാൻ വർഷങ്ങൾ  കാലതാമസമെടുക്കുമെന്നതിനാൽ  അടിയന്തിര  ആവശ്യങ്ങൾക്കായി  പണം  അനുവദിച്ചുകിട്ടാൻ  DFO യ്ക്ക്  അപേക്ഷ  കൊടുക്കുവാൻ കിഫ  തോട്ടുമുക്കം  യൂണിറ്റ് പ്രവർത്തകർ  തീരുമാനിച്ചു .


        കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ  പഞ്ചായത്തിലെ  4,5,6,7, വാർഡുകളായ  തോട്ടുമുക്കം  മലയോര  മേഖലയിൽ  രാപ്പകൽ  വ്യത്യാസമില്ലാതെ  വന്യമൃഗ ശല്യം  മൂലം  കർഷകർ  ദുരിതത്തിലാണ് . കിഴക്കേപ്പറമ്പിൽ  ബാബുവിന്റെയും, കൂട്ടിയാനി ജോർജിന്റെയും, കപ്പയും വാഴയും  കാട്ടുപന്നി  നശിപ്പിച്ചത്  വനപാലകനെ  കാണിച്ചുകൊടുത്തു.  സർക്കാരിന്റെ നഷ്ടപരിഹാരത്തിനായി  ഓൺലൈനായി അപേക്ഷ  സമർപ്പിക്കുവാൻ കർഷകരോട്  വനപാലകൻ  നിർദ്ദേശിച്ചു.


          ബിജുവിന്റേതിന്  സമാനമായ  അപകടം  6  മാസങ്ങൾക്കു മുൻപ്  തോട്ടുമുക്കം പെട്രോൾ പമ്പിനു സമീപവും  മുൻപ് ഉണ്ടായിട്ടുണ്ട്.  കാട്ടുമൃഗ  ആക്രമണത്തിന്  ശാശ്വത പരിഹാരം എത്രയും  വേഗത്തിൽ ഉണ്ടാവണമെന്ന്  ഉന്നതധികാരികളോടു  കിഫ  ആവശ്യപ്പെടുന്നു .


         കിഫയുടെ  തോട്ടുമുക്കത്തെ പ്രവർത്തകരായ  ജോർജ് കേവിളിൽ, ജിയോ വെട്ടുകാട്ടിൽ, വിൽസൺ  പള്ളിക്കമ്യാലിൽ, സാബു വടക്കേപ്പടവിൽ , ജോർജ്  കൂട്ടിയാനി., തുടങ്ങിയവർ  വനപാലകനെ  അനുഗമിക്കുകയും  തെളിവെടുപ്പിന്  സഹായിക്കുകയും  ചെയ്തു . നിയമപരമായ എന്താവശ്യത്തിനും  കിഫ  കൂടെയുണ്ടെന്ന് ബിജുവിന് ഉറപ്പും കൊടുത്തു.