റബർ വിലയിടിവ്, കേന്ദ്രം ഇടപെടണം. കേരള കോൺഗ്രസ് (എം) സമരത്തിലേക്ക്

 *റബർ വിലയിടിവ്, കേന്ദ്രം ഇടപെടണം. കേരള കോൺഗ്രസ് (എം) സമരത്തിലേക്ക്*



 തിരുവമ്പാടി,

   റബര്‍ വിലയിടിവ് തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി വിപണിയില്‍ ഇടപെടണമെന്ന് കേരള കോൺഗ്രസ് (എം) തിരുവമ്പാടി നിയോജക മണ്ഡലം നേതൃസമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ ഉള്ള വിലസ്ഥിരതാ ഫണ്ട് 200 രൂപയായി ഉയർത്തണമെന്നും നാളികേര സംഭരണത്തിന്റെ നിബന്ധനകളിൽ മാറ്റo വരുത്തി ലളിതവൽക്കരിക്കുകയും സംഭരണവില കിലോഗ്രാമിന് 40 രൂപയാക്കി ഉയർത്തണമെന്നും ആവശ്യപ്പെട്ടു. പുതിയതായി ചുമതലയേറ്റ ജില്ലാ പ്രസിഡണ്ട് ടി.എം ജോസഫിന്റെ നേതൃത്വത്തിലുള്ള ജില്ലാ ഭാരവാഹികൾക്ക് സ്വീകരണം നൽകി . നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു ചെമ്പോട്ടിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ കെ എം പോൾസൺ, വിനോദ് കിഴക്കയിൽ , റുഖിയാ ബീവി, റോയി മുരിക്കോലിൽ , പ്രിൻസ് പുത്തൻകണ്ടം, സിജോ വടക്കേൻ തോട്ടം, ജോസഫ് മൂത്തേടം ബിനു അബ്രഹാം, ജിമ്മി ജോർജ്ജ് , അഗസ്റ്റ്യൻ ചെമ്പുകെട്ടിക്കൽ, ജോയി മ്ലാക്കുഴി, ജോസ് ഐരാറ്റിൽ, കാദർ ഹാജി, ജെയിസൺ കുന്നേക്കാട്ട് , ജോസഫ് വണ്ടൻമാക്കൽ, കുര്യാച്ചൻ പാണ്ടം പടത്തിൽ, ജോണി താഴത്ത് വീട്ടിൽ ,സി ടി സനീഷ്, ജോസഫ് ജോൺ, മേരി പൗലോസ് എന്നിവർ പ്രസംഗിച്ചു.