ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിലെ ഓണാഘോഷം കുട്ടികൾക്ക് നിറമുള്ള ഓർമ്മകളായി മാറി.*

 

*ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിലെ ഓണാഘോഷം കുട്ടികൾക്ക് നിറമുള്ള ഓർമ്മകളായി മാറി.*



ചുണ്ടത്തു പൊയിൽ: രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള സ്കൂളിലെ ഓണം, കുട്ടികൾക്കും, രക്ഷിതാക്കൾക്കും, അധ്യാപകർക്കും നാട്ടുകാർക്കും സന്തോഷത്തിന്റെയും, കൂട്ടായ്മയുടെയും നിറമുള്ള ഓർമ്മകൾ സമ്മാനിക്കുന്നതായിരുന്നു.

ഓണാഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ,👇

https://youtu.be/cviFkxzdYd8

 പൂക്കളമൊരുക്കിയും, മാവേലിയെ എതിരേറ്റും, ഓണക്കളികൾ നടത്തിയും, ഓണസ്സദ്യ ഉണ്ടും കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരും, വ്യാപാരി വ്യവസായികളും, NY ASC ക്ലബ്ബംഗങ്ങളും, പൊതുജനങ്ങളും ഓണാഘോഷത്തിൽ സജീവമായി പങ്കെടുത്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും വിവിധ മത്സരങ്ങൾ നടത്തി. വിജയികളായവരെ ആദരിച്ചു.
വാർഡ് മെമ്പർ ശ്രീമതി ടെസി സണ്ണി, ചുണ്ടത്തു പൊയിൽ സെന്റ് ജോർജ് ഇടവക വികാരി റവ.ഫാദർ ജോസഫ് ചിറത്തലയ്ക്കൽ, ഹെഡ്മിസ്ട്രസ്  റെജി ഫ്രാൻസിസ്, പി.ടി.എ.പ്രസിഡന്റ് മുജീബ് റഹ്മാൻ , എം.ടി.എ പ്രസിഡന്റ് സജിന , അധ്യാപകർ, രക്ഷിതാക്കൾ , എന്നിവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം കൊടുത്തു