ചെറുപുഴയിൽ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
*ചെറുപുഴയിൽ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി*
തോട്ടുമുക്കം: വടക്കുമുറി ചെറുപുഴയിൽ ഇന്നലെ കുളിക്കാൻ ഇറങ്ങിയ യുവാവിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി.
കിണറടപ്പൻ, വള്ളിപ്പാലം, സ്വദേശി വിശാഖ് (22) ആണ് മരിച്ചത്
ഇന്നലെ ചെറുപുഴ വള്ളിപ്പാലം കുളിക്കടവിന് സമീപം യുവാന്റെ ചെരിപ്പും വസ്ത്രവും മൊബൈലും കണ്ടതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചത്.തുടർന്ന് ഉച്ചയോടെ പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താൻ സാധിച്ചില്ല.
തുടർന്ന് തിരുവാലി ഫയർഫോഴ്സും, അരീക്കോട് പോലീസും,ഇ.ആർ.എഫ്, ടി.ഡി.ആർ.എഫ് വളണ്ടിയർമാരും, നാട്ടുകാരും മറ്റ് സന്നദ്ധ വളണ്ടിയർമാരും ചേർന്ന് ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് കുഴിനക്കിപ്പാറ പാലത്തിന് മുകൾ ഭാഗത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്