ചാലിയാർ പുഴയിൽ അപകടത്തിൽ പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി*
*ചാലിയാർ പുഴയിൽ അപകടത്തിൽ പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി*
*അരീക്കോട്:* അരീക്കോട് പത്തനാപുരം ഭാഗത്ത് ചാലിയാർ പുഴയിൽ വിദ്യാർത്ഥി അപകടത്തിൽ പെട്ട സംഭവത്തിൽ മൃതദേഹം കണ്ടെത്തി. മഞ്ചേരി ഫയർഫോഴ്സിലെ പ്രത്യേക മുങ്ങൽ വിദഗ്ധരാണ് ആറ് മീറ്ററിലധികം താഴ്ചയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. പത്തനാപുരം സ്വദേശി റഷീദ് എന്നവരുടെ മകൻ അനീസ് ഫവാസ് (12) എന്ന വിദ്യാർത്ഥിയാണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ പുഴയിൽ കുളിക്കാനിറങ്ങിയതിനിടെയാണ് അപകടം ഉണ്ടായത്. മുക്കം, മഞ്ചേരി ഫയർഫോഴ്സും, ടി.ഡി.ആർ.എഫ്, ഇ.ആർ.എഫ്, നാട്ടുകാരും മറ്റു സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ സംയുക്ത രക്ഷ പ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ട നടപടികൾക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.