മഹല്ല് സംഗമവും ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസും
മഹല്ല് സംഗമവും ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസും
2022 സെപ്റ്റംബർ 24 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക്
തോട്ടുമുക്കം : യുവതയെ അനുദിനം നശിപ്പിക്കുന്ന വർദ്ധിച്ചു വരുന്ന മാരക ലഹരി വസ്തുക്കളുടെ ഉപയോഗം വരുത്തി വെക്കുന്ന ദൂഷ്യ വശങ്ങളെ കുറിച്ച് ബോധവൽകരിക്കുവാനുള്ള വ്യക്തമായ ഉദ്ദേശത്തോടെ "തോട്ടുമുക്കം മഹല്ല് ജമാഅത്ത് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സും മഹല്ല് സംഗമവും 2022 സെപ്റ്റംബർ 24 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് തോട്ടുമുക്കം ഹയാത്തുൽ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കും "
പ്രസ്തുത മഹനീയ ചടങ്ങിൽ പ്രശസ്ത സൈക്കോളജിസ്റ് ശ്രീ. സ്വഫുവാൻ അസ്ഹരി കൂറ്റമ്പാറ ലഹരി വിരുദ്ധ ക്ലാസ്സ് നയിക്കുന്നു.
തോട്ടുമുക്കം മഹല്ല് ജമാഅത്ത് പണ്ഡിതർ നയിക്കുന്ന ദിക്‌ർ ദുഹാ മജ്ലിസോടെ മഹല്ല് സംഗമം വൈകുന്നേരം 7 മണിക്ക് ആരംഭിക്കും.
തോട്ടുമുക്കം മഹല്ലിലെ 15 വയസ് മുതലുള്ള യുവതി യുവാക്കൾ ലഹരി ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുക്കണമെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികൾ അറീച്ചു.
റിപ്പോർട്ട് : ബാസിത് തോട്ടുമുക്കം