വയനാട് ചുരം കയറാൻ വന്ന ഭീമൻ വാഹനം വഴി തിരിച്ചു വിട്ടു*
*വയനാട് ചുരം കയറാൻ വന്ന ഭീമൻ വാഹനം വഴി തിരിച്ചു വിട്ടു*
കർണ്ണാടകയിലെ നഞ്ചഗോഡിലേക്ക് ഭീമൻ യന്ത്രം കൊണ്ടുപോകുന്ന ടെയിലര്‍ലോറി ചുരം കയറാനുള്ള ശ്രമം ഉപേക്ഷിക്കും. അർദ്ധ രാത്രി വാഹനം വയനാട് ചുരം കയറാനായിരുന്നു നേരത്തെയുള്ള തീരുമാനം.
ശരാശരി ഒരു ദിവസം വാഹനത്തിന് 10 കി.മി മാത്രമേ സഞ്ചരിക്കാൻ കഴിയുകയുള്ളു. ഓണ സീസണായതോടെ ചുരത്തില്‍ കടുത്ത ഗതാഗത തടസ്സമാണ് നേരിടുന്നത്. ഭീമന്‍ വാഹനം ചുരം കയറിയാല്‍ ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിലക്കുമെന്ന് ചുരം സംരക്ഷണ സമിതി അടക്കമുള്ളവര്‍ ആശങ്ക പ്രകടിപ്പിച്ചതോടെ പോലീസ് സ്ഥലത്തെത്തി വാഹന അധികൃതരുമായി സംസാരിച്ച് ചുരം വഴി ഈ ഭീമന്‍ വാഹനം കടന്നുപോകാന്‍ കഴിയില്ല എന്ന് ബോധ്യപ്പെടുത്തിയതോടെ കൊയിലാണ്ടി മംഗലാപുരം പാത തിരഞ്ഞെടുക്കാമെന്ന ധാരണയിൽ ചുരം കയറാനുള്ള ശ്രമം ഉപേക്ഷിച്ചു .
നിലവിൽ ഈങ്ങാപ്പുഴ എത്തിയ വാഹനം ഇന്ന് തന്നെ തിരിച്ചു പോകും എന്ന് അധികൃധർ അറിയിച്ചു.