തുരങ്കപാത: സ്ഥലം എറ്റെടുക്കൽ അനുമതിയായി

 തുരങ്കപാത: സ്ഥലം എറ്റെടുക്കൽ അനുമതിയായി



തിരുവമ്പാടി  ആനക്കാംപൊയിൽ - കള്ളാടി -മേപ്പാടി തുരങ്കപാത നിർമ്മാണത്തിനാവശ്യമായ കോടഞ്ചേരി, തിരുവമ്പാടി വില്ലേജുകളിലെ സ്ഥലം എറ്റെടുക്കൽ നടപടികൾക്ക് അനുമതി ഉത്തരവ് ലഭിച്ചു.



11.1586 ഹെക്ടർ ഭൂമിയാണ് പ്രവൃത്തിക്കായി ഏറ്റെടുക്കുന്നത്.

നേരത്തെ സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കായി സാമൂഹികാഘാത പഠനം നടത്തുന്നതിന് കണ്ണൂർ ഡോൺ ബോസ്‌കോ ആർട്‌സ് & സയൻസ് കോളേജിനെ ചുമതലപ്പെടുത്തിയിരുന്നു.ഇവരുടെ സാമൂഹികാഘാത പഠന റിപ്പോർട്ട്, വിദഗ്ദ സമിതിയുടെ ശുപാർശ, കോഴിക്കോട് ജില്ലാ കളക്ടറുടെ ശുപാർശ എന്നിവയുടെ അടിസ്ഥാനത്തിൽ 2013 ലെ എൽ.എ.ആർ.ആർ നിയമപ്രകാരമാണ് സ്ഥലം ഏറ്റെടുക്കുക എന്ന് ലിന്റോ ജോസഫ് എം.എൽ.എ പറഞ്ഞു.