ജസ്ന ടീച്ചർക്ക് യാത്രയയപ്പ് നൽകി
ജസ്ന ടീച്ചർക്ക് യാത്രയയപ്പ് നൽകി
തോട്ടുമുക്കം : കാസർകോട് ജില്ലയിൽ എൽ പി എസ് ടി തസ്തികയിൽ നാളെ സർക്കാർ സർവ്വീസിൽ പ്രവേശിക്കുന്ന തോട്ടുമുക്കം ഗവ.യു പി സ്കൂളിലെ താത്കാലിക അധ്യാപികയായിരുന്ന ജസ്ന ടീച്ചർക്ക് സ്കൂളിലെ പി ടി എ, സ്റ്റാഫ് സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പ് നല്കി. കഴിഞ്ഞ ദിവസം സ്കൂളിൽ ചേർന്ന പി ടി എ എക്സിക്യൂട്ടീവ് മീറ്റിംഗിൽ ആണ് യാത്രയയപ്പ് നൽകിയത്. സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിന്നിരുന്ന രക്ഷിതാക്കൾക്കും കുട്ടികൾക്കും ഏറെ പ്രിയങ്കരിയായിരുന്ന അദ്ധ്യാപികയായിരുന്നു ജസ്ന ടീച്ചർ. തോട്ടുമുക്കം സ്കൂളിന് നഷ്ടം കാസർകോടിന് ലാഭം എന്നാണ് സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ യാത്രയയപ്പ് യോഗത്തിൽ പറഞ്ഞത്. പി ടി എ പ്രസിഡന്റ് വൈ പി അഷ്റഫ്, എസ് എം സി ചെയർമാൻ ബാബു, എം പി ടി എ പ്രസിഡന്റ് ജിഷ, പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ, എസ് എം സി വൈസ് ചെയർമാൻ ബിജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.