ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ദേശീയ ഹിന്ദി ദിനം ആചരിച്ചു.*
*ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ദേശീയ ഹിന്ദി ദിനം ആചരിച്ചു.*
ചുണ്ടത്തു പൊയിൽ : ദേശീയ ഹിന്ദി ദിനമായ 14 -9 - 2022 ന് ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ പ്രാർത്ഥന, പ്രതിജ്ഞ, പ്രഭാഷണങ്ങൾ, പത്രവാർത്ത എന്നിവ ഹിന്ദിയിലായിരുന്നു. ഹിന്ദി ക്വിസ് നടത്തി. കൊറിയോഗ്രാഫിയിലൂടെ ഹിന്ദി ഗാനത്തിനൊപ്പം കുട്ടികൾ ചുവടുവെച്ചു. രാഷ്ട്ര ഭാഷയായ ഹിന്ദി വായിക്കാനും, എഴുതാനും, സംസാരിക്കാനും നമ്മൾ പഠിക്കണമെന്ന് പറഞ്ഞ് ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് ദേശീയ ഹിന്ദി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഹിന്ദി അധ്യാപകൻ ശ്രീ. എ.കെ.അബ്ദുറഹിമാൻ ഹിന്ദിയിൽമുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീമതിലല്ല സെബാസ്റ്റ്യൻ ചടങ്ങിന് നന്ദി പറഞ്ഞു.