വേറിട്ട ഓണാ ആഘോഷവുമായി ഹയർസെക്കൻഡറി സ്കൂൾ
വേറിട്ട ഓണാ ആഘോഷവുമായി ഹയർസെക്കൻഡറി സ്കൂൾ
തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കോവിഡിന്റ ഇടവേളയ്ക്കുശേഷം നടന്ന ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.
ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്ലസ് ടു വിദ്യാർഥിനികൾ ഒന്നുചേർ നടത്തിയ മഹാ തിരുവാതിരയും മുക്കം പോലീസും , കെട്ടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളും ചേർന്ന് നടന്ന വടംവലിയും ഓണാഘോഷം ഗംഭീരമാക്കി.
കുട്ടികൾക്കായി പൂക്കള മത്സരം വടംവലി മത്സരം കസേരകളി സ്പൂൺ റൈസ്, ബലൂൺ പൊട്ടിക്കൽ കലം തല്ലി പൊട്ടിക്കൽ തുടങ്ങിയ മത്സരങ്ങളും നടത്തി വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഓണസദ്യയും നൽകി. സമുഹത്തിലെ നാനാ തുറയിൽപ്പെട്ട ആളുകളുടെ സാന്നിധ്യം ഓണാഘോഷം ഗംഭീരമാക്കി.