തെരുവുനായ ശല്യം സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം: കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്.

 *തെരുവുനായ ശല്യം സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം: കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്.*


*കൊടിയത്തൂർ :* സംസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റ് നിരവധി പേർ ചികിത്സ ചികിത്സ തേടുമ്പോൾ ഇത് നിയന്ത്രിക്കാനോ ജനങ്ങളുടെ ജീവന് സുരക്ഷ നൽകാനോ സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ മുസ്ലിം യൂത്ത് ലീഗ് കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.


കഴിഞ്ഞദിവസം കോഴിക്കോട്ട് മൂന്ന് വിദ്യാർഥികളടക്കം നാലുപേർക്ക് ​തെരുവുനായകളുടെ കടിയേറ്റു.

പേപ്പട്ടിയുടെ കടിയേറ്റവർക്ക് മതിയായ ചികിത്സ പോലും കിട്ടുന്നില്ല.


പേവിഷ വാക്സിൻ ഉപയോഗിച്ചവർക്ക് പോലും രക്ഷയില്ല. ഈ വർഷം ഇതുവരെ  21 പേര് തെരുവുനായയുടെ കടിയേറ്റ് മരണപ്പെട്ടിട്ടും ഈ എട്ടു മാസത്തിനിടെ 183000 പേർക്ക് തെരുവ് നായയുടെ കടിയേറ്റതായി സർക്കാർ രേഖ തന്നെ വ്യക്തമാക്കിയിട്ടും സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണ്.


ആക്രമണത്തിന് ഇരയാവുന്നവർക്ക് സ്വീകരിക്കേണ്ട വാക്സിൻ പോലും എല്ലായിടങ്ങളിലും ലഭ്യമല്ല.കൊടിയത്തൂർ പഞ്ചായത്തിലും തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്.

യോഗത്തിൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി.


ജനറൽ സെക്രട്ടറി കെ.വി നിയാസ് ഭാരവാഹികളായ വി പി മുനീർ, റഹീസ് കണ്ടങ്ങൾ ഷാജി എറിഞ്ഞുമാവ്, ഫിർദൗസ് എ.കെ, ടി.പി മൻസൂർ, നിഷാദ് ടി.കെ തുടങ്ങിയവർ സംബന്ധിച്ചു.