ജീവതാളം പദ്ധതിക്ക് കൊടിയത്തൂരിൽ തുടക്കം;

 ജീവതാളം പദ്ധതിക്ക് കൊടിയത്തൂരിൽ തുടക്കം; 

അംഗങ്ങൾക്കായി ശിൽപ ശാല സംഘടിപ്പിച്ചു



മുക്കം: ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ല ഭരണകൂടം, ജില്ല പഞ്ചായത്ത്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജീവിത ശൈലി രോഗനിയന്ത്രണത്തിനായി വിഭാവനം ചെയ്ത ജീവതാളം പദ്ധതിക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ജീവിത ശൈലി രോഗങ്ങൾ ക്രമാതീതമായി വർധിക്കുകയും രോഗബാധിതരുടെ ജീവിത സാഹചര്യം തന്നെ താളം തെറ്റുകയും ചെയ്ത സാഹചര്യത്തിലാണ് പദ്ധതിക്ക് ജില്ലയിൽ തുടക്കം കുറിച്ചത്.  ജീവിത ശൈലി രോഗങ്ങൾക്കെതിരെ ആരോഗ്യ പരമായ ജീവിതത്തിലേക്കുള്ള സാമൂഹ്യ മാറ്റം, രോഗപ്രതിരോധം, നിയന്ത്രണം, നേരത്തെയുള്ള രോഗ നിയന്ത്രണം എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 

പദ്ധതിയുടെ ഭാഗമായി ജീവതാളം അംഗങ്ങൾക്ക് ശിൽപശാല സംഘടിപ്പിച്ചു. കൊടിയത്തൂർ പാലിയേറ്റീവ് ഭവനിൽ നടന്ന ശിൽപശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി

 അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക്,  സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ ടി.കെ അബൂബക്കർ, ഫാത്തിമ നാസർ, മെഡിക്കൽ ഓഫീസർമാരായ ഡോക്ടർ ബിന്ദു, ഡോക്ടർ മനുലാൽ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയശ്രീ, ഐസിഡിഎസ് സൂപ്പർവൈസർ ലിസ, സി ഡി എസ് ചെയർ പേഴ്സൺ കെ. ആബിദ തുടങ്ങിയവർ സംസാരിച്ചു.


ചിത്രം: ജീവതാളം ശിൽപശാല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്യുന്നു