തോട്ടുമുക്കം- കുഴിനക്കിപ്പാറ പാലത്തിൽ സ്ട്രീറ്റ് ലൈറ്റ് വെച്ച് ഉർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് മാതൃകയായി*
*തോട്ടുമുക്കം- കുഴിനക്കിപ്പാറ പാലത്തിൽ സ്ട്രീറ്റ് ലൈറ്റ് വെച്ച് ഉർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് മാതൃകയായി*
തോട്ടുമുക്കം : കോഴിക്കോട് -മലപ്പുറം ജില്ലകളെയും തിരുവമ്പാടി -ഏറനാട് നിയോജക മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന മലയോര മേഖലയിലെ പ്രധാനപ്പെട്ട പാലം രാത്രി കാലങ്ങളിൽ വെളിച്ചം ഇല്ലാതെ ഇരുട്ടിന്റെ അന്ധകാരത്താൽ മൂടപെട്ട് കിടക്കുകയായിരുന്നു.
ഇതു ശ്രദ്ധയിൽ പെട്ട തോട്ടുമുക്കം മലയോര മേഖല KSRTC ഫോറം, ഉർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജിഷ അവറുകൾക്കും, വൈസ് പ്രസിഡന്റ് ശ്രീ. ഷിജോ പാലപുളിക്കലിനും നൽകിയ നിവേദനത്തിന്റെയും, നിരന്തരമായ ഇടപെടലിന്റെയും, ഫലമായിട്ടാണ് തോട്ടുമുക്കം- കുഴിനക്കിപ്പാറ പാലത്തിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചതെന്ന്
തോട്ടുമുക്കം മലയോര മേഖല KSRTC ഫോറം, ഭാരവാഹികൾ പറഞ്ഞു.
രാത്രികാലങ്ങളിൽ സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതിനാൽ ഇതു വഴി സഞ്ചരിക്കുന്ന കാൽ നട യാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ട് ആയിരുന്നു.
സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുവാൻ നടപടി സ്വീകരിച്ച ഉർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കും പ്രസിസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കുമുള്ള തോട്ടുമുക്കം ജനതയുടെ നന്ദി മലയോര മേഖല KSRTC ഫോറം പ്രസിഡന്റ് ബാസിത് തോട്ടുമുക്കം, സെക്രട്ടറി നാരായണൻ ആനക്കാംപൊയിൽ എന്നിവർ അറിയിച്ചു.