തോട്ടുമുക്കം ഗവ. യു പി സ്കൂളിലെ ഓണാഘോഷ പരിപാടി നാളെ കളറാകും*
*തോട്ടുമുക്കം ഗവ. യു പി സ്കൂളിലെ ഓണാഘോഷ പരിപാടി നാളെ കളറാകും*
തോട്ടുമുക്കം : രണ്ടു വർഷത്തെ കൊറോണ കാലത്തിന് ശേഷം നടക്കുന്ന ഓണാഘോഷ പരിപാടി സമുചിതമായി ആചരിക്കാൻ പി ടി എ, സ്റ്റാഫ് കൗൺസിൽ സംയുക്തമായി തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ നിലവിലുള്ള റെക്കോർഡ് ഭേദിച്ച് കൊണ്ടുള്ള മെഗാ പൂക്കളം ശ്രദ്ധേയമായി മാറുമെന്ന് പി ടി എ പ്രസിഡന്റ് വൈ പി അശ്റഫ് അറിയിച്ചു. രാവിലെ 9 മണിക്ക് കുട്ടികളുടെ വ്യത്യസ്ത മത്സര പരിപാടികൾ നടക്കും.
ഓണപ്പൂക്കളം, ഓണപ്പാട്ട്, മ്യൂസിക്കൽ ഹാറ്റ്, മ്യൂസിക്കൽ ചെയർ, ലെമൺ സ്പൂൺ, കുപ്പിയിൽ വെള്ളം നിറക്കൽ, ചാക്കിലോട്ടം, ബലൂൺ പൊട്ടിക്കൽ, വടംവലി തുടങ്ങിയ മത്സരയിനങ്ങൾ ആണ് സംഘടിപ്പിക്കുന്നത്. മത്സരം രക്ഷിതാക്കൾക്കും അധ്യാപകർക്കും കുട്ടികൾക്കും വെവ്വേറെ നടത്തുന്നതാണ്. ആഘോഷത്തിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും പൂർവ്വ വിദ്യാർഥികൾക്കും വിഭവസമൃദ്ധമായ സദ്യ വിളമ്പുമെന്ന് സംഘാടകർ അറിയിച്ചു.