ടെമ്പോ ട്രാവലർ മറിഞ്ഞുണ്ടായാ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്

 കൂമ്പാറയിൽ ടെമ്പോ ട്രാവലർ മറിഞ്ഞുണ്ടായാ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്



കൂമ്പാറ: കക്കാടംപൊയിൽ- മരഞ്ചാട്ടി റോഡിൽ ടെമ്പോ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്.


കക്കാടംപൊയിൽ നിന്നും കുന്ദമംഗത്തേക്ക് പൊകുകയായിരുന്ന    കോഴിക്കോട് ഐ.ഐ.എമിലെ പതിനാറ് വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്

ആരുടെയും പരിക്ക് ഗുരുതരമല്ല.


വാർഡ് മെമ്പർ ബിന്ദു ജയന്റെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി


വിദ്യാർത്ഥികൾ സഞ്ചരിച്ച  ട്രാവലർ നിയന്ത്രണം വിട്ട്  മറിഞ്ഞാണ് അപകടം.

വാഹനം സമീപത്തുള്ള തെങ്ങിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. 30 അടിയിൽ കൂടുതൽ താഴ്ച്ചയുള്ള ഇവിടെ നേരത്തേയും നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു.