തെരുവ് നായ് ശല്യം രൂക്ഷമായതോടെ പലരും ചോദിക്കുന്നുണ്ട് തെരുവുനായയെ കൊന്നാൽ എന്താണ് ശിക്ഷ

 *തെരുവ് നായ് ശല്യം രൂക്ഷമായതോടെ പലരും ചോദിക്കുന്നുണ്ട് തെരുവുനായയെ കൊന്നാൽ എന്താണ് ശിക്ഷ എന്ന്*.





 ആമുഖമായി പറയട്ടെ നായയും പശുവിനെപ്പോലെ ഒരു ഡൊമസ്റ്റിക് ആനിമലാണ്. വീടിന്റെ  അന്തരീക്ഷത്തിലാണ് നായ വളരേണ്ടത്. തെരുവിലല്ല. തെരുവിൽ ഒരു നായ സംരക്ഷിക്കപ്പെടേണ്ട ആവശ്യവുമില്ല. തെരുവിലെ നായകളെ  വീട്ടിൽ സംരക്ഷിക്കാൻ താല്പര്യമുള്ളവർക്ക് ഏൽപ്പിച്ചു കൊടുക്കുകയോ അല്ലെങ്കിൽ അതിനായുള്ള ഷെൽട്ടറുകളിലേക്ക് മാറ്റുകയോ ആണ് ചെയ്യേണ്ടത്. കേരള പഞ്ചായത്ത് രാജ് നിയമത്തിൽ അലഞ്ഞു നടക്കുന്ന നായ്ക്കളെ കൊല്ലാനുള്ള വ്യവസ്ഥയുണ്ട്. എന്നാൽ കേന്ദ്ര നിയമമായ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം പ്രകാരം തെരുവ് നായ്ക്കളെ ക്രൂരമായി കൊല്ലുന്നത് ഒരു കുറ്റകൃത്യമാണ്. രണ്ട് നിയമങ്ങൾ തമ്മിലുള്ള വൈരുദ്ധ്യം കോടതിയിൽ എത്തിയപ്പോൾ പഞ്ചായത്ത് രാജ് നിയമം ഒരു സംസ്ഥാന നിയമമായതിനാൽ കേന്ദ്ര നിയമത്തിനാണ് പ്രാമുഖ്യം എന്ന് വിധിച്ചു. അതോടെ പഞ്ചായത്ത് /മുൻസിപ്പാലിറ്റികൾക്ക് തെരുവ് നായ്ക്കളെ കൊല്ലാനുള്ള അധികാരം നഷ്ടമായി.

     എന്താണ് തെരുവ് നായ്ക്കളെ കൊന്നാലുള്ള ശിക്ഷ എന്ന് നോക്കാം. Prevention of cruelty to animals act  1960 വകുപ്പ് 11(1) പ്രകാരം  തെരുവ് നായ്ക്കളെ ഹൃദയത്തിലേക്ക് കാഞ്ഞിര വിഷം കുത്തിവെച്ചോ മറ്റെന്തെങ്കിലും അനാവശ്യ ക്രൂര മാർഗത്തിലോ കൊന്നാൽ (....kills any animal (including stray dogs) by using the method of strychnine injunctions in the heart or in any other unnecessarily crul manner ) ആദ്യ തവണ ചെയ്യുന്ന കുറ്റമാണെങ്കിൽ പത്തു രൂപയിൽ കുറയാത്ത എന്നാൽ 50 രൂപ വരെ ആകാവുന്ന പിഴയും കുറ്റം ആവർത്തിച്ചാൽ 25 രൂപയിൽ കുറയാത്ത  എന്നാൽ 100 രൂപ വരെ ആകാവുന്ന പിഴയും അതല്ലെങ്കിൽ മൂന്നുമാസം തടവോ രണ്ടും കൂടിയോ ലഭിക്കാം. (പിഴയും അല്ലെങ്കിൽ തടവും ശിക്ഷയുള്ള കുറ്റങ്ങളിൽ കോടതിയിൽ കുറ്റം സമ്മതിച്ചാൽ പിഴ ശിക്ഷ മാത്രമാണ് ലഭിക്കാറ്)

Adv.T.M.Rasheed.