ലഹരിക്കെതിരെ കൈകോർത്ത് തോട്ടുമുക്കം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ .

 ലഹരിക്കെതിരെ കൈകോർത്ത് തോട്ടുമുക്കം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ .



സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി എന്ന മഹാമാരിക്കെതിരെ തോട്ടുമുക്കം ഹയർസെക്കൻഡറി സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ എൻഎസ്എസ് വളണ്ടിയർമാർ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.

 ഗ്രാമപ്രദേശങ്ങളിലും, സ്കൂളുകൾ കേന്ദ്രീകരിച്ച്  കുട്ടികളെ ലക്ഷ്യമിട്ടിറങ്ങുന്ന ലഹരി സംഘങ്ങൾക്കെതിരെ ഒന്നിച്ച് അണിചേരുവാൻ ആഹ്വാനവുമായി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ  തങ്ങളുടെ വീടുകളിൽ ലഹരിവിരുദ്ധ സ്റ്റിക്കറുകളും, രക്ഷിതാക്കൾക്കും, സഹോദരങ്ങൾക്കും, സ്വന്തം വീടുകളിൽ ബോധവൽക്കരണവും നടത്തി. 

സംസ്ഥാന ഗവൺമെന്റിന്റെ    എക്സൈസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ക്ലബ്ബാണ് വിമുക്തി .


 വിമുക്തി പ്രോഗ്രാം ഓഫീസർ ലിൻസി അഗസ്റ്റിൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ റോസ്മേരി K ബേബി തുടങ്ങിയവർ  ബോധവൽക്കരണ പ്രവർത്തനങ്ങൾക്കുള്ള നേതൃത്വം നൽകി