കോഴിക്കോടിന്റെ ഓണോത്സവം' ജില്ലാതല ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 9)
'കോഴിക്കോടിന്റെ ഓണോത്സവം' ജില്ലാതല ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 9)
ജില്ലയില്‍ വരുന്ന മൂന്നുപകലിരവുകള്‍ ഉത്സവനാളുകള്‍. കോഴിക്കോടിന്റെ ഓണോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍. 9) കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ വൈകീട്ട് 7.30 ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. ചലച്ചിത്ര താരം ടോവിനോ തോമസ് വിശിഷ്ടാതിഥിയായിരിക്കും.
സെപ്റ്റംബര്‍ 9,10,11 തിയതികളിലായി കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയര്‍, ഭട്ട് റോഡ്, കുറ്റിച്ചിറ, തളി, ബേപ്പൂര്‍, മാനാഞ്ചിറ, ടൗണ്‍ ഹാള്‍ എന്നീ വേദികളില്‍ 'കോഴിക്കോടിന്റെ ഓണോത്സവം' എന്ന പേരില്‍ കലാകായികസംഗീതനാടകസാഹിത്യ പരിപാടികള്‍ അരങ്ങേറും.
ഇന്ന് (സെപ്റ്റംബര്‍ 9) പ്രധാന വേദിയായ കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ വൈകിട്ട് ആറ് മണിക്ക് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയും പ്രകാശ് ഉള്ള്യേരിയും ചേര്‍ന്നൊരുക്കുന്ന ത്രികായ മ്യൂസിക് ബാന്റിന്റെ മ്യൂസിക് ഫ്യൂഷന്‍ ഷോയും രാത്രി എട്ട് മണിക്ക് സൗത്ത് ഇന്ത്യന്‍ പിന്നണി ഗായകന്‍ കാര്‍ത്തിക്കിന്റെ മ്യൂസിക് നൈറ്റ് ഇവന്റും നടക്കും.
മാനാഞ്ചിറ മൈതാനിയില്‍ വൈകീട്ട് 7.30 മുതല്‍ 9.30 വരെ മുടിയേറ്റ്, ശിങ്കാരിമേളം, വട്ടപ്പാട്ട് എന്നീ കലാപരിപാടികള്‍ അരങ്ങേറും. ടൗണ്‍ഹാളില്‍ വൈകീട്ട് 6.30 ന് 'പച്ചമാങ്ങ' നാടകം അരങ്ങേറും.
വൈകിട്ട് ആറിന് കുറ്റിച്ചിറയിലെ വേദിയില്‍ പ്രശസ്ത ഗായിക രഹ്നയും സംഘവും നയിക്കുന്ന ഇശല്‍ നിശയും ബേപ്പൂരിലെ വേദിയില്‍ ആല്‍മരം മ്യൂസിക് ബാന്റിന്റെ മ്യൂസിക്കല്‍ ഇവന്റുമാണ് നടക്കുക. തളിയിലെ വേദിയില്‍ വൈകിട്ട് ആറ് മണിക്ക് ഉസ്താദ് റഫീഖ് ഖാന്‍ ഒരുക്കുന്ന സിതാര്‍ സംഗീത രാവ് അരങ്ങേറും. മാനാഞ്ചിറയില്‍ വൈകീട്ട് മൂന്നിന് കളരി അഭ്യാസവും 6.30 ന് മാരത്തോണുമുണ്ടാവും.