മുക്കം ഉപജില്ലാ കലോത്സവം 501അംഗ സ്വാഗതസംഘം രൂപീകരിച്ചു

 മുക്കം ഉപജില്ലാ കലോത്സവം

501അംഗ സ്വാഗതസംഘം രൂപീകരിച്ചു.



നവംബർ 1 ,2 ,3 തീയതികളിൽ തിരുവമ്പാടിയിൽ വച്ച് നടക്കുന്ന മുക്കം ഉപജില്ലാ കലാമേളയുടെ സ്വാഗതസംഘം രൂപീകരിച്ചു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് 5000 ത്തോളം കലാപ്രതിഭകൾ മാറ്റുരക്കുന്ന കലാമേള ഒരു വ്യാഴവട്ട കാലത്തിനു ശേഷമാണ് തിരുവമ്പാടിയിൽ എത്തുന്നത്. 

സ്വാഗതസംഘം രൂപീകരണ യോഗത്തിൽ സ്കൂൾ മാനേജർ റവ. ഫാദർ തോമസ് നാഗ പറമ്പിൽ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സിപ്പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ.കെ.എ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെഎം മുഹമ്മദാലി, രാമചന്ദ്രൻ, അപ്പു,  രാഷ്ട്രീയ സാമൂഹിക മേഖലകളിലെ ബാബു പൈക്കാട്ടിൽ, ഡേവിഡ്, അബ്രഹാം മാനുവൽ,   ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ,  ഡോക്ടർ പി എം മത്തായി ,ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തി പറമ്പിൽ,  ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ശിവദാസൻ, സ്ഥാപന മേധാവികളായ വിപിൻ എം സെബാസ്റ്റ്യൻ,  സജി പി തോമസ്, സിസ്റ്റർ സാങ്റ്റ സിഎംസി, മനോജ് എം സി ( മുക്കം ഫയർഫോഴ്സ്), ജലീൽ ( ആരോഗ്യവകുപ്പ് ) എന്നിവർ സംസാരിച്ചു.

രാഹുൽ ഗാന്ധി എംപി, ലിന്റോ ജോസഫ് എംഎൽഎ, മാർ റിമിജിയോസ് ഇഞ്ചനാനിയിൽ എന്നിവർ മുഖ്യരക്ഷാധികാരികളായും മേഴ്സിപ്പുളിക്കാട്ട് ചെയർമാനായും കെ എ അബ്ദുറഹ്മാൻ വൈസ് ചെയർമാൻ ആയും

അഗസ്റ്റിൻ മടത്തി പറമ്പിൽ ജനറൽ കൺവീനറായും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ ട്രഷറർ ആയും വിപിൻ എം സെബാസ്റ്റ്യൻ ,സജി തോമസ്, സിസ്റ്റർ സാങ്റ്റ സിഎംസി എന്നിവർ കൺവീനർമാരായും ഉള്ള 501അംഗ സ്വാഗതസംഘം രൂപീകരിച്ചു. പ്രോഗ്രാം, സ്റ്റേജ് ലൈറ്റ് ആൻഡ് സൗണ്ട്, റിസപ്ഷൻ, ഭക്ഷണം,  ഫിനാൻസ് , രജിസ്ട്രേഷൻ, ട്രോഫി, പബ്ലിസിറ്റി, വെൽഫെയർ, മീഡിയ, അക്കമഡേഷൻ , ഗ്രീൻ പ്രോട്ടോകോൾ, ലോ ആൻഡ് ഓർഡർ, ഡെക്കറേഷൻ  എന്നീ സബ് കമ്മിറ്റികളും രൂപീകരിച്ചു. തിരുവമ്പാടി ചർച്ച് പാരിഷ് ഹാളിൽ വൻ ജനാവലിയാണ് സ്വാഗതസംഘം യോഗത്തിൽ പങ്കെടുത്തത്.