ശമ്പളം 36,000 രൂപ മുതൽ 63,840 രൂപ വരെ; എസ്ബിഐയിൽ 1673 പ്രബേഷനറി ഓഫിസർ ഒഴിവ്
*🎓ശമ്പളം 36,000 രൂപ മുതൽ 63,840 രൂപ വരെ; എസ്ബിഐയിൽ 1673 പ്രബേഷനറി ഓഫിസർ ഒഴിവ്*
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 1673 പ്രബേഷനറി ഓഫിസർ ഒഴിവ്. ഓൺലൈൻ അപേക്ഷ ഒക്ടോബർ 12 വരെ. https://bank.sbi/careers, https://sbi.co.in/careers
• യോഗ്യത: ബിരുദം (സിഎ, സിഎംഎ, ബിടെക്, എംബിബിഎസ് ഉൾപ്പെടെ). അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. മുൻപു 4 തവണ പരീക്ഷയെഴുതിയ ജനറൽ വിഭാഗം ഉദ്യോഗാർഥികളും 7 തവണയെഴുതിയ ഒബിസി, ഭിന്നശേഷി ഉദ്യോഗാർഥികളും അപേക്ഷിക്കേണ്ടതില്ല. ഫീസ് 750 രൂപ. പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്കു ഫീസില്ല.
• പ്രായം (2022 ഏപ്രിൽ ഒന്നിന്): 21–30. അർഹർക്ക് ഇളവ്.
• ശമ്പളം: 36,000–63,840 രൂപ.
ഒരു മണിക്കൂർ പ്രിലിമിനറി പരീക്ഷയിൽ ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്‌റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി വിഭാഗങ്ങളിലായി 100 ഒബ്‌ജക്‌ടീവ് ചോദ്യങ്ങൾ. ഷോർട്‌ലിസ്‌റ്റ് ചെയ്യപ്പെടുന്നവർക്കുള്ള മെയിൻ പരീക്ഷയിൽ 200 മാർക്കിന്റെ ഒബ്‌ജക്ടീവ് ചോദ്യങ്ങളും (3 മണിക്കൂർ) 50 മാർക്കിന്റെ ഡിസ്‌ക്രിപ്‌റ്റീവ് ചോദ്യങ്ങളും (അര മണിക്കൂർ) ഉണ്ടാകും. തുടർന്ന് ഗ്രൂപ്പ് എക്സർസൈസും (20 മാർക്ക്) ഇന്റർവ്യൂവും (30 മാർക്ക്). തിരഞ്ഞെടുക്കപ്പെടുന്നവർക്കു 2 വർഷം പ്രബേഷൻ.
• കേരളത്തിലെ (സ്‌റ്റേറ്റ് കോഡ് 25) പ്രിലിമിനറി പരീക്ഷാകേന്ദ്രങ്ങൾ: കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം.
• മെയിൻ പരീക്ഷാകേന്ദ്രങ്ങൾ: കൊച്ചി, തിരുവനന്തപുരം.