താമരശ്ശേരി - പാലക്കാട് T T KSRTC സർവീസ് ആരംഭിച്ചു*
*താമരശ്ശേരി - പാലക്കാട് T T KSRTC സർവീസ് ആരംഭിച്ചു*
തോട്ടുമുക്കം : താമരശ്ശേരി കെ എസ് ആർ ടി സി സബ്ബ് ഡിപ്പോയിൽ നിന്നും ഓമശ്ശേരി -മുക്കം -അരീക്കോട്-മഞ്ചേരി -പെരിന്തൽമണ്ണ വഴി പാലക്കാട്ടേക്ക് KSRTC TT സർവീസ് ആരംഭിച്ചു.
ഈ റൂട്ടിലെ യാത്രക്കാരുടെ നിരന്തരമായ ആവശ്യപ്രകാരം ടീം KSRTC പാസ്സഞ്ചർസ് താമരശ്ശേരി -പെരിന്തൽമണ്ണ, മലയോര മേഖല KSRTC ഫോറം തോട്ടുമുക്കം തുടങ്ങിയ സംഘടനകൾ KSRTC നോർത്ത് സോൺ ഓഫീസർക്കു നൽകിയ നിവേദനത്തിന്റെ ഫലമായാണ് നിലവിൽ സർവീസ് നടത്തിയിരുന്ന 07.10 പെരിന്തൽമണ്ണ പാലക്കാട് ആയി ഓടിക്കുവാൻ നടപടി ആയത്.
രാവിലെ 07.10 നു താമരശ്ശേരി നിന്നും പുറപ്പെട്ടു 11.30 നു പാലക്കാട് എത്തി ചേരുന്ന ബസ് തിരിച്ചു പാലക്കാട് നിന്നും ഉച്ചക്ക് 12.35 പുറപ്പെട്ടു
3 മണിക്ക് പെരിന്തൽമണ്ണ യിൽ നിന്നുമുള്ള പഴയ സർവിസ്ന്റെ സമയം ഉൾപ്പെടുത്തി വൈകിട്ട് 5.10 നു താമരശ്ശേരി യിൽ സർവീസ് അവസാനിപ്പിക്കുന്ന തരത്തിലാണ് റൂട്ടും സമയവും ക്രമീകരിച്ചിട്ടുള്ളത്.
താമരശ്ശേരി സബ്ബ് ഡിപ്പോയിൽ സ്റ്റേഷൻ മാസ്റ്റർ ശ്രീ. സതീഷ് കുമാർ സാർ പ്രസ്തുത സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.
പുതിയ സമയക്രമം താഴെ ചേർക്കുന്നു.
പാലക്കാട് ഭാഗത്തേക്ക്
07.10 AM താമരശ്ശേരി
07.45 മുക്കം
08.05 അരീക്കോട്
08.30 മഞ്ചേരി
09.20 പെരിന്തൽമണ്ണ
10.30 മണ്ണാർക്കാട്
11.30 പാലക്കാട്
താമരശ്ശേരി ഭാഗത്തേക്ക്
12.35 P M പാലക്കാട്
13.45 മണ്ണാർക്കാട്
14.45-15.00 പെരിന്തൽമണ്ണ
15.50 മഞ്ചേരി
16.15 അരീക്കോട്
16.35 മുക്കം
17.05 താമരശ്ശേരി