അഴുക്ക്ചാല് നിർമാണത്തിലെ അപാകത മൂലം സ്ഥിരമായി തകർച്ച നേരിട്ട് തോട്ടുമുക്കം -ഫാത്തിമ എസ്റ്റേറ്റ് PWD റോഡ്

 അഴുക്ക്ചാല് നിർമാണത്തിലെ അപാകത മൂലം സ്ഥിരമായി തകർച്ച നേരിട്ട് തോട്ടുമുക്കം -ഫാത്തിമ എസ്റ്റേറ്റ് PWD റോഡ്



തോട്ടുമുക്കം : കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര കുടിയേറ്റ ആദിവാസി മേഖലകളിലൂടെ കടന്നു പോകുന്ന  മേജർ ഡിസ്ട്രിക്ട് (MDR ) റോഡ് ആയ തോട്ടുമുക്കം -പാറത്തോട് -ഫാത്തിമ എസ്റ്റേറ്റ് റോഡിൽ അഴുക്ക് ചാല് ശാസ്ത്രീയമായി നിർമ്മിക്കാത്തതിനാലും പുതിയതായി നിർമ്മിച്ച അഴുക്കു ചാല് വേണ്ട പോലെ പ്രായോഗികമല്ലാത്തതും മഴകാലത്തു  ഈ റോഡ് സ്ഥിരമായി തകരുവാനുള്ള പ്രധാന കാരണം. ഇതിനു ഉടനെ പരിഹാരം കണ്ടില്ലെങ്കിൽ മലയോര മേഖലയിലെ പ്രധാന പെട്ട യാത്ര പാത തന്നെ ഇല്ലാതാകുകയും ചെയ്യും


തോട്ടുമുക്കം മുസ്ലിം പള്ളി ജംഗ്ഷൻ മുതൽ നടൂപറമ്പ് ബസ് സ്റ്റോപ്പിന് സമീപം വരെ പുതിയതായി അഴുക്കു ചാല് നിർമിച്ചിട്ടുണ്ട്. ഇതും അത്ര പ്രായോഗികം അല്ല.


 അഴുക്ക് ചാല് തീരെ ഇല്ലാത്ത ഭാഗമായ താഴെ തരിയോട് ഭാഗത്തു റോഡിലൂടെ മഴകാലത്തു ഉറവ വെള്ളം ഉൾപ്പെടെ പതഞ്ഞു ഒഴുകി റോഡിന്റെ വശങ്ങൾ ഇടിഞ്ഞു നശിക്കുകയാണ്.


തരിയോട് മുതൽ മുണ്ടയിൽ വരെ ഇതു തന്നെയാണ് അവസ്ഥ.


തരിയോട് ഭാഗത്തു റോഡ് ഒരു വശം താഴ്ന്നു പോകുകയും ചെയ്തു. ഇവിടെ കലുങ്കിന് ഉള്ളിൽ മഴവെള്ളവും ഉറവ വെള്ളവും കെട്ടികിടക്കുന്നത് മൂലം ആണ് റോഡ് തകരുവാൻ കാരണമായത്.


മേലെ തരിയോട് ബസ് സ്റ്റോപ്പിന് സമീപം മഴവെള്ളവും ഉറവ വെള്ളവും പതഞ്ഞു ഒഴുകി സമീപത്തുള്ള കൃഷി ഇടങ്ങൾക്ക് വൻ ഭീഷണി ആയിട്ടുണ്ട്‌. ഇവിടെ കലുങ്കിനുള്ളിലൂടെ വെള്ളം ഒഴുകുന്നില്ല. പ്ലാസ്റ്റിക് കുപ്പി, മറ്റു അഴുക്ക് വസ്തുക്കൾ അടിഞ്ഞു കൂടി കലുങ്ക് അടഞ്ഞിട്ടുണ്ട്.

ഇവിടെ ദിവസം സ്വകാര്യ വ്യക്തി യുടെ കൃഷി ഇടം ഇടിഞ്ഞു വൻ നാശ നഷ്ടം ഉണ്ടായിട്ടുണ്ട്.


മുണ്ടയിൽ ഭാഗത്തും ഇതാണ് അവസ്ഥ. ഇവിടെ കലുങ്ക് ഉണ്ടായിട്ടും യാതൊരു പ്രയോജനവും ഇല്ലാത്ത സ്ഥിതിയാണ്.

 മങ്കുഴിപാലം മുതൽ പാറത്തോട് ക്രിസ്ത്യൻ പള്ളി വരെയും ഇതാണ് അവസ്ഥ.




പാറത്തോട് മുതൽ താഴെ തരിയോട് വരെ  അഴുക്കു ചാല് നിർമ്മിക്കുകയും  റോഡിൽ നിലച്ചു കിടക്കുന്ന ടാറിംഗ് പ്രവർത്തികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുവാനുള്ള നടപടി ഉടനെ കൈകൊള്ളണമെന്നും തോട്ടുമുക്കം മലയോര മേഖല KSRTC ഫോറം പൊതു മരാമത്തു അധികൃതരോട് ആവശ്യപ്പെട്ടു.

.

 ഇതു സംബന്ധിച്ചു മലയോര മേഖല KSRTC ഫോറം പ്രസിഡന്റ്‌ ബാസിത് തോട്ടുമുക്കം, സെക്രട്ടറി നാരായണൻ മാവാതുക്കൽ എന്നിവർ പൊതു മരാമത്തു മന്ത്രിക്കു നിവേദനവും നൽകിയിട്ടുണ്ട്


റിപ്പോർട്ടർ;

 ബാസിത് തോട്ടുമുക്കം