കർഷക ദിനത്തിൽ എൽ.എസ്.എസ്* *ജേതാക്കൾക്ക്* *തൈകൾ വിതരണം ചെയ്തു*

 *കർഷക ദിനത്തിൽ എൽ.എസ്.എസ്* *ജേതാക്കൾക്ക്*

 *തൈകൾ വിതരണം ചെയ്തു*




കൊടിയത്തൂർ:ചിങ്ങം ഒന്ന് കർഷക ദിനാചരണത്തിൻ്റെ ഭാഗമായി

സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ പപ്പായ തൈകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ഫസൽ കൊടിയത്തൂരീന്റയും പി ടി എ യുടെയും സംയുക്താഭിമുഖ്യത്തിൽ 'എൽ എസ് എസ് ജേതാക്കളായ മുപ്പതോളം കുട്ടികൾക്കാണ് റെഡ് ലേഡി ഇനത്തിൽപ്പെട്ട പപ്പായ തൈകൾ വിതരണം ചെയ്തത്.  പി.ടി.എ പ്രസിഡൻ്റ് സി.ടി. കുഞ്ഞോയിയുടെ അധ്യക്ഷതയിൽ  ഗ്രാമ പഞ്ചായത്ത് മെമ്പർ ഫസൽ കൊടിയത്തൂർ സ്കൂൾ ലീഡർ നുബൈദിന് തൈ നൽകി വിതരണോത്ഘാടനം നിർവഹിച്ചു.. ദിനാചരണത്തിൻ്റെ ഭാഗമായി തൈ നടീൽ കർമ്മം ഗ്രാമ പഞ്ചായത്ത് മെമ്പറും പിടിഎ പ്രസിഡൻ്റും ചേർന്ന് നിർവ്വഹിച്ചു.ചടങ്ങിൽ സ്‌കൂൾ പ്രധാനാധ്യാപിക എ.കെ.കദീജ, പി.സി.മുജീബ് റഹിമാൻ,സി .കെ.മുഹമ്മദ്,റിയാസ്,ശബാന ചോല ,മുഹമ്മദ് തസ്നീം ,സ്കൂൾ ലീഡർ നുബൈദ് എന്നിവർ സംസാരിച്ചു.