തോട്ടുമുക്കം ടൗൺ കോൺഗ്രസ് സ്വാതന്ത്ര്യദിനാഘോഷം നടത്തി*
*തോട്ടുമുക്കം ടൗൺ കോൺഗ്രസ് സ്വാതന്ത്ര്യദിനാഘോഷം നടത്തി*
പ്രാണനേക്കാൾ വലുതാണ് പിറന്ന നാടിന്റെ മാനവും സ്വാതന്ത്ര്യവും എന്ന് ചിന്തിച്ച് ഒരു തലമുറയുടെ ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം.
ഭാരതത്തിന്റെ 75 സ്വാതന്ത്ര്യദിനാഘോഷം അനുബന്ധിച്ച്, തോട്ടുമുക്കം ടൗൺ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പള്ളി താഴെ അങ്ങാടിയിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു പതാക ഉയർത്തി.
ചടങ്ങിൽ ടൗൺ കോൺഗ്രസ് പ്രസിഡണ്ട് കെ ജി ഷിജിമോൻ, ആറാം വാർഡ് കോൺഗ്രസ് പ്രസിഡൻറ് ഷാഫി വേലിപ്പറവൻ,
കെ ടി റോജൻ, ഉമ്മർ കൊന്നാലത്ത് , വളപ്പിൽ അബൂട്ടി, ബിജു ആനിത്തോട്ടം, yp. അഷറഫ് . ഷാലു കെ.ജലീൽ, തോമസ് വാമറ്റം. ജോയ് SK .നോബി, അബ്ദു, ലൂയിസ് , പോൾ ആന്റെണി, ജിജി തൈപ്പറമ്പിൽ , രാജു മാസ്റ്റർ
തുടങ്ങിയവർ നേതൃത്വം നൽകി