കൊടിയത്തൂർ -കാരശ്ശേരി ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ മങ്കുഴിപാലത്ത് മണ്ണിടിച്ചിൽ

 

*കൊടിയത്തൂർ -കാരശ്ശേരി ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ മങ്കുഴിപാലത്ത്  മണ്ണിടിച്ചിൽ

*


തോട്ടുമുക്കം : കൊടിയത്തൂർ -കാരശ്ശേരി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ മങ്കുഴിപാലത്ത് മണ്ണിടിച്ചിൽ. തോട്ടുമുക്കം -ഫാത്തിമ എസ്റ്റേറ്റ് PWD റോഡിനു സമീപം ആണ് മണ്ണിടിച്ചിൽ ഉണ്ടായത്.
ആളപായം ഒന്നും ഇല്ല.

മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്തിനു 500 മീറ്റർ മാറി "മായങ്കൽ കോളനിക്ക് "സമീപം 3 വർഷം മുൻപ് ഉരുൾപൊട്ടൽ ഉണ്ടായിരുന്നു.
കൂടാതെ" സോയിൽ പൈപ്പിങ് പ്രതിഭാസം " ഉണ്ടായിരുന്ന "പൈകാടൻ മല യുടെ താഴ്‌വാരം" ആണ് മങ്കുഴിപ്പാലം പ്രദേശം.

മണ്ണിടിച്ചിൽ  റോഡിനു മുകൾ ഭാഗത്തുള്ള വീടിനു വലിയ ഭീഷണി ആയിടുണ്ട്.
മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈ പ്രദേശത്തെ വീട്ടുക്കാർ വളരെ ഭീതി ജനകമായാണ് ജീവിക്കുന്നത്.

2007 യിൽ മങ്കുഴിപ്പാലത്തിന്റെ 100 മീറ്റർ താഴെ മണ്ണിടിചിലിൽ വീട് തകർന്നു 2 പിഞ്ചു കുഞ്ഞുങ്ങൾക്ക് ദാരുണാദ്യം സംഭവിച്ചിട്ടുണ്ട്.
കൂടാതെ ഈ പ്രദേശത്തിന്റെ സമീപം വലിയ ക്രഷർ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്.

മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം കൊടിയത്തൂർ വില്ലേജ് ഓഫീസർ വന്നു സന്ദർശിച്ചു എന്ന് പ്രദേശ വാസികൾ "തോട്ടുമുക്കം ന്യൂസിനോട് " പറഞ്ഞു.

✒️റിപ്പോർട്ടർ;  ബാസിത് തോട്ടുമുക്കം