സമാധാനത്തിന്റെ വെള്ളരിപ്രാവിൽ യുദ്ധ വിരുദ്ധ കയ്യൊപ്പ് ചാർത്തി തോട്ടുമുക്കം ഗവ. യു പി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും....*
*സമാധാനത്തിന്റെ വെള്ളരിപ്രാവിൽ യുദ്ധ വിരുദ്ധ കയ്യൊപ്പ് ചാർത്തി തോട്ടുമുക്കം ഗവ. യു പി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും....*
തോട്ടുമുക്കം : ഹിരോഷിമ, നാഗസാക്കി ദിനത്തിന്റെ ഭാഗമായി കുട്ടികളിൽ യുദ്ധ വിരുദ്ധ മനോഭാവം ജനിപ്പിക്കുന്നതിനുവേ ണ്ടി ചാർട്ട് പേപ്പറിൽ വരച്ച സമാധാനത്തിന്റെ വെള്ളരിപ്രാവിൽ തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും തങ്ങളുടെ യുദ്ധവിരുദ്ധ കയ്യൊപ്പ് ചാർത്തി.
സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് സോഷ്യൽ സയൻസ് ക്ലബ് ലീഡർ അഭിനയ, അനന്തു എന്നിവരും അധ്യാപകരായ ഷാഹുൽഹമീദ്, ജസ്ന, ജിനീഷ് എന്നിവരും നേതൃത്വം നൽകി.