വിഴിഞ്ഞംസമരം പരിഹാരംവേണം കത്തോലിക്കാ കോൺഗ്രസ്*
*വിഴിഞ്ഞംസമരം പരിഹാരംവേണം കത്തോലിക്കാ കോൺഗ്രസ്*
തോട്ടുമുക്കം : തീരദേശമത്സ്യ തൊഴിലാളികൾ നടത്തിവരുന്ന അതിജീവനത്തിനായുള്ള സമരത്തിന് എത്രയും വേഗം പരിഹാരം ഉണ്ടാകണമെന്ന് കേരള കത്തോലിക്ക കോൺഗ്രസ് തോട്ടുമുക്കം മേഖല കമ്മിറ്റി സംസ്ഥാന ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ തീരപ്രദേശത്ത് ഉണ്ടാക്കിയിട്ടുള്ള തീര ശോഷണം അനേകം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഭവനരഹിതർആക്കി. കൂടുതൽ കുടുംബങ്ങൾ വീടുകൾ നഷ്ടപ്പെട്ട് ഓരോ ദിവസവും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.വർഷങ്ങളായി ദുരിതാശ്വാസക്യാമ്പുകളിൽ ദുരിതപൂർണമായ ജീവിതം നയിക്കുന്ന കുടുംബങ്ങളെ ഇതുവരെ പുനരധിവസിപ്പിക്കാൻ തയ്യാറാവാത്ത സംസ്ഥാന ഗവൺമെന്റിന്റെ നിഷ്ക്രിയത്വത്തെ യോഗം അപലപിച്ചു. നിലനിൽപ്പിനായി പോരാടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അവരുടെ ന്യായമായ ആവശ്യങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണണമെ ന്നും തോട്ടുമുക്കം മേഖലാ പ്രസിഡന്റ് സാബു വടക്കേപടവിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ഗവൺമെന്റ്നോട് ആവശ്യപ്പെട്ടു. മേഖലാ സെക്രട്ടറി ജെയിംസ് തൊട്ടിയിൽ ഷാജു പനക്കൽ ജിയോ വെട്ടുകാട്ടിൽ സോജൻ നെല്ലിയാനിയിൽ ജോഫി വെട്ടികുഴിയിൽ ജോൺ പന്തപള്ളിയിൽ റെനീഷ് ഓണാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.