തോട്ടുമുക്കം യൂത്ത് കോൺഗ്രസ്‌ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

 തോട്ടുമുക്കം യൂത്ത് കോൺഗ്രസ്‌ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.



കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രി നേതൃത്വം കൊടുത്തു



രാവിലെ 9.30 നു ആരംഭിച്ച ക്യാമ്പിൽ 100 ൽ പരം ആളുകൾ പങ്കെടുത്തു


യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ നോബി തോമസ് സ്വാഗതം ആശംസിച്ചു


കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശിഹാബ് മാട്ടുമുറി അധ്യക്ഷനായ

 ചടങ്ങിൽ കോഴിക്കോട് DCC ജനറൽ സെക്രട്ടറി സി ജെ ആന്റണി ഉദ്ഘാടനം നിർവഹിച്ചു


ആറാം വാർഡ് മെമ്പർ ദിവ്യ ഷിബു, മണ്ഡലം സെക്രട്ടറി അബ്ദു തിരുനിലത്ത് എന്നിവർ ആശംസകൾ നേർന്നു


ക്യാമ്പിനെ പറ്റിയുള്ള നിർദേശങ്ങൾ ട്രിനിറ്റി ഹോസ്പിറ്റൽ PRO ഫൈസൽ വിശദീകരിച്ചു


യൂത്ത് കോൺഗ്രസ്‌ സെക്രട്ടറി ഷിജാസ് കൊന്നാലത്ത് നന്ദി അർപ്പിച്ച് സംസാരിച്ചു


 കോൺഗ്രസിന്റെ നേതാക്കളായ റോജൻ കള്ളൂകാട്ടിൽ, ഉമ്മർ കൊന്നാല്ലത്ത്, ഷാലു കൊല്ലോലത്ത്, Y P അഷ്‌റഫ്‌ എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.