വിദേശമദ്യ ഷോപ്പിനെതിരെ പ്രതിഷേധവുമായി തോട്ടുമുക്കം പൗരാവലി

 വിദേശമദ്യ ഷോപ്പിനെതിരെ പ്രതിഷേധവുമായി തോട്ടുമുക്കം പൗരാവലി



15- 8 -2022 ന് വൈകുന്നേരം തോട്ടുമുക്കം

സെൻറ് തോമസ് ചർച്ച്പാരീഷ് ഹാളിൽ ചേർന്ന പ്രദേശത്തെ വിവിധ  സമുദായപ്രതിനിധികളുടെ യോഗം തോട്ടുമുക്കത്ത് സ്ഥാപിക്കാൻ പോകുന്ന സർക്കാർ വിദേശ മദ്യ ഷോപ്പ് തീരുമാനത്തെ അപലപിക്കുന്നു 


മേൽ

പറഞ്ഞ തീരുമാനം പ്രദേശത്ത് മദ്യത്തിൻറെ ലഭ്യത വർദ്ധിപ്പിക്കുകയും പ്രദേശത്തെ കർഷകരായ ജനങ്ങളുടെ സാമ്പത്തിക സാമൂഹിക കുടുംബജീവിതത്തെ ഗണ്യമായി ബാധിക്കുകയും ചെയ്യും എന്നതിനാൽ തോട്ടുമുക്കത്ത് വിദേശമദ്യ ഷോപ്പ് സ്ഥാപിക്കാനുള്ള തീരുമാനത്തിൽ നിന്നും അധികൃതർ പിന്മാറണമെന്നും ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്തണമെന്നും യോഗത്തിൽ പങ്കെടുത്ത് സംസാരിച്ച തോട്ടുമുക്കം സെൻതോമസ് പള്ളിവികാരി റവറന്റ് ഫാദർ ആന്റോ ജോൺ മൂലയിൽ 

തോട്ടുമുക്കം ജുമാ മസ്ജിദ് സെക്രട്ടറി ശ്രീ അബു വളപ്പിൽ

 എസ്എൻഡിപി ശാഖാ പ്രസിഡണ്ട് ശ്രീ വി ആർ ശിവദാസൻ മാസ്റ്റർ ആക്ഷൻ കമ്മറ്റി കൺവീനർ ശ്രീ സാബു വടക്കേ പടവിൽ എന്നിവർ ആവശ്യപ്പെട്ടു 

വിവിധ സമുദായക്കാരെ ഉൾപ്പെടുത്തി കൊണ്ട് ആക്ഷൻ കമ്മറ്റി രൂപീകരിച്ചു എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു