തോട്ടുമുക്കത്ത് സ്വീകരണം നൽകി.
തോട്ടുമുക്കത്ത് സ്വീകരണം നൽകി.
ചെറുപുഷ്പ മിഷൻലീഗിന്റെ 75 മത് വാർഷികത്തോടനുബന്ധിച്ച് കേരള സംസ്ഥാന സമിതി മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ രൂപതകളിലൂടെയും കടന്നുപോകുന്ന ചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി ചായാചിത്ര പ്രയാണത്തിന് താമരശ്ശേരി രൂപതയിലെ സ്വീകരണം തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ നടന്നു .
മിഷൻ ലീഗ് താമരശ്ശേരി രൂപത പ്രസിഡണ്ട് ശ്രീ ബാബു ചെട്ടിപ്പറമ്പിൽ രൂപത ഡയറക്ടർ പ്രിയേഷ് തേവടിയിൽ എന്നിവർ ചിത്രം ഏറ്റുവാങ്ങി. തോട്ടുമുക്കം ഫൊറോന വികാരി ഫാദർ ജോൺ മൂലയിൽ , മേഖല ഡയറക്ടർ ഫാദർ ഡാൻഡീസ് കിഴക്കിരക്കാട്ട്, മിഷൻ ലീഗ് സംസ്ഥാന സെക്രട്ടറി ജിന്റോ തകിടിൽ , മലബാർ റീജണൽ ഓർഗനൈസർ രഞ്ജിത്ത് മുത്തു പ്ലാക്കൽ എന്നിവർ സംസാരിച്ചു.
തോട്ടുമുക്കത്തെ സ്വീകരണത്തിനു ശേഷം പ്രയാണം തിരുവമ്പാടി ഫൊറോനാ ദേവാലയത്തിൽ എത്തിച്ചേർന്നു.
ഈ മാസം പതിമൂന്നാം തീയതി വരെ താമരശ്ശേരി രൂപതയിലെ വിവിധ കേന്ദ്രങ്ങളിൽ ചായ ചിത്ര പ്രയാണത്തിന് സ്വീകരണങ്ങൾ നൽകി പാലക്കാട് രൂപതയിലെ എടത്തനാട്ടുകര ഇടവക ദേവാലയത്തിൽ എത്തിച്ചേരും ഡിസംബർ മൂന്നിന് പാലായിൽ ജാഥ അവസാനിക്കും.