കൊടിയത്തൂർ സഹകരണബാങ്ക് ജി.ഡി.എസ്. സെക്‌ഷൻ ആരംഭിച്ചു*

 

*കൊടിയത്തൂർ സഹകരണബാങ്ക് ജി.ഡി.എസ്. സെക്‌ഷൻ ആരംഭിച്ചു*-

-------------------



കൊടിയത്തൂർ : ഗ്രാമീണജനതയിൽ സമ്പാദ്യശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ സർവീസ് സഹകരണബാങ്ക് നടപ്പാക്കുന്ന വിവിധ സമ്പാദ്യപദ്ധതികൾ വിപുലപ്പെടുത്തു
ന്നതിനായി പുതിയ ജി.ഡി.എസ്. സെക്‌ഷൻ പ്രവർത്തനം ആരംഭിച്ചു.
സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ബാങ്കായി തിരഞ്ഞെടുക്കപ്പെട്ട കൊടിയത്തൂർ സഹകരണ ബാങ്കിന്‍റെ മുപ്പത്തിയഞ്ചാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് എരഞ്ഞിമാവിലെ ബാങ്ക് ഹെഡ് ഓഫീസിനോട് ചേർന്ന് പുതിയ ഓഫീസ് പ്രവർത്തനം തുടങ്ങിയത്. ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ വി. വസീഫ് അധ്യക്ഷനായി.
വൈസ് പ്രസിഡന്റ്‌ സന്തോഷ് സെബാസ്റ്റ്യൻ, ഡയറക്ടർമാരായ മമ്മദ്കുട്ടി കുറുവാടങ്ങൽ, എ.പി. കബീർ, അബ്ദുൾജലാൽ, ഷാജു പ്ലാത്തോട്ടം, എം.കെ. ഉണ്ണിക്കോയ, ഷിജു എളയിടത്തൊടി, എ.പി. നൂർജഹാൻ ,എ.സി. നിസാർബാബു, ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് എന്നിവർ സംസാരിച്ചു.