നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു*

 *നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു*



നടൻ നെടുമ്പ്രം ഗോപി   അന്തരിച്ചു. 85 വയസ്സായിരുന്നു. തിരുവല്ലയിൽ ആയിരുന്നു അന്ത്യം.

ബ്ലെസി- മമ്മൂട്ടി ചിത്രം കാഴ്ചയിലെ മുത്തച്ഛൻ വേഷം ഏറെ ശ്രദ്ധ നേടി കൊടുത്തിരുന്നു.  ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ചുകൊണ്ടാണ് സിനിമാജീവിതം ആരംഭിച്ചത്.


ആനച്ചന്തം, കാളവർക്കി, ശീലാബതി, അശ്വാരൂഡൻ, തനിയെ, ആനന്ദഭൈരവി, ഉൽസാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമകളിലും സീരിയലുകളിലും സജീവമായിരുന്നു.