വന്യമൃഗ ശല്യം പരിഹാരം വേണം: കത്തോലിക്കാ കോൺഗ്രസ് നിവേദനം നൽകി*
*വന്യമൃഗ ശല്യം പരിഹാരം വേണം: കത്തോലിക്കാ കോൺഗ്രസ് നിവേദനം നൽകി*
തോട്ടുമുക്കം മേഖലയിൽ പ്രത്യേകിച്ച് കോനൂർകണ്ടി വെറ്റിലപ്പാറ ഓടക്കയം പ്രദേശവാസികൾ അനുഭവിക്കുന്ന രൂക്ഷമായ വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തോട്ടുമുക്കം മേഖല കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകി. തോട്ടുമുക്കം മേഖലയിലെ വിവിധ ഇടവകകളിൽ നിന്നും ശേഖരിച്ച 1200 ഓളം ആളുകൾ ഒപ്പിട്ട നിവേദനമാണ് സമർപ്പിച്ചത്. മലപ്പുറം ജില്ലാ കളക്ടർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (DFO.) നിലമ്പൂർ, ഏറനാട് അസംബ്ലി നിയോജക മണ്ഡലം MLA. ഉറങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വെറ്റിലപ്പാറ വില്ലേജ് ഓഫീസർ തുടങ്ങിയവർക്ക് നിവേദനം നൽകി. കത്തോലിക്കാ കോൺഗ്രസ് തോട്ടുമുക്കം മേഖല ഡയറക്ടർ ഫാദർ ആൻ്റൊ മൂലയിലിൻ്റെ നേതൃത്വത്തിൽ മേഖലാ പ്രസിഡണ്ട് സാബു വടക്കേപടവിൽ തോട്ടുമുക്കം യൂണിറ്റ് പ്രസിഡന്റ് ഷാജു പനക്കൽ കോനൂർ കണ്ടി യൂണിറ്റ് പ്രസിഡണ്ട് കെ കെ. ജോർജ് കൊച്ചുപുരയ്ക്കൽ തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
DFO. നിലമ്പൂർ, കത്തോലിക്കാ കോൺഗ്രസ് നിവേദനം നൽകുന്നു
ജില്ലാ കളക്ടർ മലപ്പുറം, കത്തോലിക്കാ കോൺഗ്രസ് നിവേദനം നൽകുന്നു