അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് കൊടിയിറങ്ങി.*

 *▪️അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് കൊടിയിറങ്ങി.* 



*✨️▪️അമിത് താപ്പറാപ്പിഡ് രാജ* 

*✨️▪️റാപ്പിഡ് റാണി ശിഖ ചൗഹാൻ* 

 

 *കോടഞ്ചേരി▪️* മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംങ് ചാമ്പ്യൻഷിപ്പിന് എലന്തുകടവിൽ കൊടിയിറങ്ങി


ഇത്തവണത്തെ റാപ്പിഡ് രാജ, റാണി കിരീടം യഥാക്രമം ഉത്തരാഖണ്ഡ് സ്വദേശി അമിത് താപ്പയും, മധ്യപ്രദേശ് സ്വദേശിനി ശിഖ ചൗഹാനും നേടി.


സമാപന സമ്മേളനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ചു. ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്,  കേരള ടൂറിസം ഡയറക്ടർ പി.ബി നൂഹ്,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, ടൂറിസം ജോയിന്റ്  ഡയറക്ടർ അഭിലാഷ് കുമാർ റ്റി.ജി, ഡിടിപിസി സെക്രട്ടറി നിഖിൽ  റ്റി ദാസ്  എന്നിവർ പ്രസംഗിച്ചു.