തിയറ്ററിന്റെ ചുറ്റുമതിൽ ഇടിഞ്ഞു
*തിയറ്ററിന്റെ ചുറ്റുമതിൽ ഇടിഞ്ഞു*
മുക്കത്ത് തിയറ്ററിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു. 6 ബൈക്കുകൾ തകർന്നു.
മുക്കം അഭിലാഷ് തിയറ്ററിന്റെ മതിൽ ആണ് ഇടിഞ്ഞത്.
അപകടത്തിൽ ആർക്കും പരിക്കില്ല.
കനത്ത മഴയിൽസിനിമ തിയേറ്ററിൻ്റെ ചുറ്റ് മതിലിടിഞ്ഞ് ആറ് ബൈക്കുകൾ തകർന്നു.
മുക്കം: കനത്ത മഴയിൽ സിനിമ തിയറ്റേറിൻ്റെ ചുറ്റ് മതിലിടിഞ്ഞ് വീണ് സിനിമ കാണാൻ വന്നവരുടെ ആറ് ബൈക്കുകൾ തകർന്നു. മുക്കത്തെ അഭിലാഷ് തിയേറ്ററിൻ്റെ 42 വർഷം പഴക്കമുള്ള മതിലാണ് ഇടിഞ്ഞ് വീണത്. ഉച്ചക്ക് 3.15 നാണ് സംഭവം സിനിമക്കെത്തിയവർ ബൈക്കൾ മതിലിനോട് ചേർന്ന് നിർത്തിയിട്ടതായിരുന്നു. കല്ലും ,മണ്ണ് വാഹനങ്ങളുടെ മുകളിലേക്ക് വീണാണ് ബൈക്കുകൾ തകർന്നത്.. സീത രാം സിനിമ പ്രദർശനം തുടങ്ങിയ സമയമായതിനാൽ വൻ അപകടം ഒഴിവായി. മഴയെ തുടർന്ന് മണ്ണ് കുതിർന്ന് ഇടിഞ്ഞതാണ്. മതിലിൻ്റെ മൂന്ന് മീറ്റർ ഭാഗം ഇടിഞ്ഞ് വീണിട്ടുണ്ട്. ആളപായമൊന്നും സംഭവിച്ചില്ല. തകർന്നബൈക്ക്ശരിയാക്കുന്നതിനുള്ള ചിലവ് തിയേറ്റർ ഉടമ നൽകാമെന്ന് ബൈക്ക് ഉടമകളെ അറിയിച്ചിട്ടുണ്ട്.