ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു*
*ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു*
ചുണ്ടത്തു പൊയിൽ : ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും 76-ാം സ്വാതന്ത്ര്യദിനവും വൈവിധ്യമാർന്ന പരിപാടികളോടെ ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ സമുചിതമായി ആചരിച്ചു.
ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ശ്രീ. മുജീബ് റഹ്മാന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ MTA പ്രസിഡന്റ് ശ്രീമതി സജിന, അധ്യാപകരായ പുഷ്പറാണി ജോസഫ്, സിനി കൊട്ടാരത്തിൽ, ലല്ല സെബാസ്റ്റ്യൻ, സിബി ജോൺ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
മാസ്ഡ്രിൽ , പ്രതിഭകളെ ആദരിക്കൽ , ദേശഭക്തിഗാനം, സ്വാതന്ത്ര്യ സമര സേനാനി കളുടെ വേഷപ്പകർച്ച, ദണ്ഡി യാത്രയുടെ ദൃശ്യാവിഷ്ക്കാരം, ദേശഭക്തി ഉണർത്തുന്ന വരികൾക്കൊപ്പമുള്ള നൃത്തങ്ങൾ, ചുണ്ടത്തു പൊയിൽ അങ്ങാടിയിലേയ്ക്കുള്ള ഘോഷയാത്ര, പായസ വിതരണം എന്നിവ ആഘോഷപരിപാടികൾക്ക് കൊഴുപ്പേകി.
ഹർഘർ തിരംഗയുടെ ഭാഗമായി എല്ലാ കുട്ടികളുടെയും വീടുകളിൽ പതാക ഉയർത്തിയിട്ടുണ്ട്.
സ്വാതന്ത്ര്യദിനത്തിന് പായസം Sponser ചെയ്തത് NYASC ചുണ്ടത്തു പൊയിൽ ക്ലബ്ബാണ്.
ഘോഷയാത്രയായി ചുണ്ടത്തു പൊയിൽ അങ്ങാടിയിലെത്തിയ കുട്ടികൾക്ക് വ്യാപാരികൾ മധുരപലഹാരം വിതരണം ചെയ്തു.