എട്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു*

 *എട്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ്  ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു*



 കോടഞ്ചേരി: എട്ടാമത് മലബാർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ്ങിന് ചാലിപ്പുഴയിൽ തുടക്കമായി.


  പുലിക്കയത്ത് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക  ഉദ്ഘാടനം നിർവഹിച്ചു.ഉദ്ഘാടന സമ്മേളനത്തിൽ കോഴിക്കോട് ജില്ലാ കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി, ലിന്റോ ജോസഫ് എം.എൽ.എ,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മേഴ്സി പുളിക്കാട്ട്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് അംഗം ബോസ്സ് ജേക്കബ് എന്നിവരും ത്രിതല പഞ്ചായത്ത് അംഗങ്ങളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുത്തു.