കർഷക സംഘം പന്നിക്കോട് മേഖല സമ്മേളനം പള്ളിത്താഴെ വെച്ച് നടന്നു*

 *കർഷക സംഘം പന്നിക്കോട് മേഖല സമ്മേളനം പള്ളിത്താഴെ വെച്ച് നടന്നു*




കർഷക സംഘം പന്നിക്കോട് മേഖല സമ്മേളനം പള്ളിത്താഴെ വെച്ച് നടന്നു. ഏരിയാ കമ്മിറ്റി അംഗംസ: പി.വി. ജോണി പതാക ഉയർത്തി. സ്വാഗത സംഘം കൺവീനർ സ: ഷാജി മോൻ T S സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് സ. സന്തോഷ് സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി , സംസ്ഥാന കമ്മറ്റി അംഗം സ: ജോർജ് എം തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആദ്യ കാല കർഷകർ, യുവ കർഷകർ, മഹിള കർഷകർ എന്നിവരെ സ: ജോർജ് എം തോമസ് മൊമന്റോ നൽകി ആദരിച്ചു ഏരിയാ കമ്മറ്റി അംഗം പി. ബാലകൃഷ്ണൻ , സി.പി.ഐ (എം) LC സെക്രട്ടറി ബിനോയി ടി. ലൂക്കോസ് എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി സ: സി. ഹരീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചയ്ക്കും പൊതു ചർച്ചക്കും മറുപടി ക്കും ശേഷം റിപ്പോർട്ട് അംഗീകരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് : സുനിൽ .പി , സെക്രട്ടറി : സന്തോഷ് സെബാസ്റ്റ്യൻ, ട്രഷറർ : വിജയൻ തോണിച്ചാലിൽ, വൈസ്: പ്രസിഡണ്ട് : ഉമ ഉണ്ണികൃഷ്ണൻ , ജോ : സെക്രട്ടറി : TS ഷാജി മോൻ, എന്നിവരെ തെരഞ്ഞെടുത്തു.

സ്വാഗത സംഘം കൺവീനർ ഷാജി മോൻ സ്വാഗതവും പി.സുനിൽ നന്ദിയും പറഞ്ഞു
















.