സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കം കുറിച്ചു

 സ്വാതന്ത്ര്യ ദിനാഘോഷത്തിന്  തുടക്കം കുറിച്ചു



തോട്ടുമുക്കം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ഭാരതത്തിന്റെ   എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്  തുടക്കം കുറിച്ചു. സ്കൂൾ  പ്രിൻസിപ്പാൾ മനു ബേബി സാർ ദേശീയ പതാക ഉയർത്തി  സ്വാതന്ത്ര്യദിന സന്ദേശം നൽകി.പിടിഎ പ്രസിഡൻറ് ജോർജ് കേവള്ളി,  സ്കൂൾ ഹെഡ്മിസ്ട്രസ് സഫിയ ടീച്ചർ, ആറാം വാർഡ് മെമ്പർ ദിവ്യ ഷിബു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്വാതന്ത്ര്യദിന റാലി, ദേശഭക്തി ഗാനം,എയ്റോബിക് ഡിസ്പ്ലേ, തീം ഡാൻസ്, മൈമം,പ്രച്ഛന്നവേഷം തുടങ്ങി വിപുലമായ പരിപാടികൾ ഓഗസ്റ്റ് 15ന് തിങ്കൾ രാവിലെ മുതൽ ആരംഭിക്കുമെന്നു സ്കൂൾ അധികൃതർ അറിയിച്ചു. അധ്യാപകരും അനധ്യാപകരും കുട്ടികളും ചടങ്ങിൽ പങ്കെടുത്തു. കുട്ടികളും അധ്യാപകരും വീടുകളിൽ പതാക ഉയർത്തി രാജ്യസ്നേഹം പ്രകടിപ്പിച്ചു..