ഭിന്നശേഷി വിദ്യാർത്ഥി സംഗമം വേറിട്ട മാതൃകയായി*

 


*ഭിന്നശേഷി വിദ്യാർത്ഥി സംഗമം വേറിട്ട മാതൃകയായി*


"വേറിട്ട മാതൃകയായി ബ്ലോക്ക് പഞ്ചായത്തംഗം കെ .പി സൂഫിയാനൊരുക്കിയ
ഭിന്നശേഷി സംഗമം"

ചടങ്ങിൽ
വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകളും ഉന്നത വിജയികൾക്ക് ആദരവുമൊരുക്കി
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്.
പന്നിക്കോട് ഡിവിഷൻ മെമ്പറായ അഡ്വ.കെ.പി സൂഫിയാൻ്റെ നേതൃത്വത്തിൽ ഒരുക്കിയ ഭിന്നശേഷി വിദ്യാർത്ഥി സംഗമം വേറിട്ട അനുഭവമായി മാറി.



സ്നേഹപൂർവ്വം പന്നിക്കോട് വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായ ജ്യോതിർഗമയ പദ്ധതി പ്രകാരമാണ് സംഗമമൊരുക്കിയത്.പരിപാടിയുടെ ഭാഗമായി
വിദ്യാർത്ഥികൾക്ക് പഠന കിറ്റുകളും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും സംഘടിപ്പിച്ചു.
പന്നിക്കോട് എയുപി സ്കൂളിൽ നടന്ന പരിപാടി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.പഠന കിറ്റുകളുടെ വിതരണവും ഉപഹാര സമർപ്പണവും വിശിഷ്ടാതിഥികൾ നിർവഹിച്ചു.
ബ്ലോക്ക് മെമ്പർ അഡ്വ. കെപി സുഫിയാൻ അധ്യക്ഷത വഹിച്ചു.രാഹുൽ ബ്രിഗേഡ് ക്യാപ്റ്റൻ കെ.പി ഫൈസൽ മുഖ്യാതിഥിയായി
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ രതീഷ്‌ കൽകടികുന്ന് ,മറിയം കുട്ടി ഹസ്സൻ, മാധ്യമ പ്രവർത്തകൻ സി.ഫസൽ ബാബു, മജീദ് പുളിക്കൽ, പരിവാർ ഭാരവാഹികളായ ഇ എ നാസർ, കെ.പി മുഹമ്മദലി, സണ്ണി പ്ലാത്തോട്ടം, ടി.കെ ഹന്ന,
വിവിധ രാഷ്ട്രീയ പാർട്ടി  നേതാക്കളായ യു .പി മമ്മദ്, അഷ്റഫ് കൊളക്കാടൻ, അജ്മൽ പന്നിക്കോട്, കെ.പി സുബ്രമണ്യൻ, അബ്ദു പാറപ്പുറം, സാലിം ജി റോഡ് , ഫൈസൽ കണ്ണാം പറമ്പിൽ
തുടങ്ങിയവർ സംസാരിച്ചു.
ലോക് ഡൗൺ മൂലം നിരവധി പേർ ദുരിതത്തിലായ സമയത്ത് വിദ്യാലയങ്ങൾ കൂടി തുറന്നതോടെ സാധാരണക്കാർ ഉൾപ്പെടെ വലിയ പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിലാണ്
തൻ്റെ ഡിവിഷനിൽ പെട്ട കുട്ടികൾക്ക് പഠനോപകരണ കിറ്റുകളും പ്രാേത്സാഹനവും ന
ൽകി ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. സൂഫിയാൻ മാതൃകയാവുന്നത്

ചിത്രം: സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്യുന്നു