അരീക്കോട് ഏരിയ ഏകദിന ക്രിക്കറ്റ് ലീഗിൽ ക്രേസി ഇലവൻ തോട്ടുമുക്കം ജേതാക്കളിയി*

 *അരീക്കോട് ഏരിയ ഏകദിന ക്രിക്കറ്റ് ലീഗിൽ ക്രേസി ഇലവൻ തോട്ടുമുക്കം ജേതാക്കളിയി*                  



*അരീക്കോട് :* എം സി സി ക്രിക്കറ്റ്‌ കൂട്ടായ്മ സംഘടിപ്പിച്ച അരീക്കോട് ഏരിയ ഏകദിന ക്രിക്കറ്റ് ലീഗ് ഫൈനൽ മത്സരത്തിൽ ക്രേസി ഇലവൻ തോട്ടുമുക്കം പികെഎസ് തേക്കിൻചുവടിനെ 16 റൻസിന് പരാജയപ്പെടുത്തി. മികച്ച ഫീൽഡിങ്ങും ബൌളിംങ്ങും കാഴ്ചവെച്ച തോട്ടുമുക്കം ടീം ക്രിക്കറ്റ് ആരാധകർക്ക് ഹരമായി. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ രാവിലെ 8:30ന് മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരം മുഹമ്മദ് ഷരീഫ് ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്തു. കളിയിലെ മികച്ച ബാറ്റസ് മാനായി പികെഎസിന്റെ റാഷിദിനേയും മികച്ച ബൗളറായി പികെഎസിന്റെ അജാസിനെയും തിരഞ്ഞെടുത്തു. ഫൈനലിലെ ഏറ്റവും നല്ല കളിക്കാരനായി തോട്ടുമുക്കത്തിന്റെ ജാലിൻനേയും തിരഞ്ഞെടുത്തു. ഫയർ പ്ലേ അവാർഡ് ഓടക്കയം ക്ലബ് സ്വന്തമാക്കി. 


വിജയികൾക്ക് അരീക്കോട് ആരോഗ്യ കൂട്ടായ്മ പ്രസിഡന്റ്‌ അബ്ദുന്നാസിർ എം. ട്രോഫികൾ വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ്‌ ജഹാംഗീർ  എം ആധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി   ശ്രീരാജ് സ്വാഗതവും ട്രഷറർ സഫീർ സി.ടി നന്ദിയും പറഞ്ഞു.